Friday December 09, 2016
Latest Updates

വിഖ്യാത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ അന്തരിച്ചു

വിഖ്യാത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ അന്തരിച്ചു

പാലക്കാട്: വിഖ്യാത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കലാമണ്ഡലം സത്യഭാമ അന്തരിച്ചു. 77 വയസ്സായിരുന്നു.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ അസുഖങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മൃതദേഹം കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാലു മണിക്ക് ഷൊര്‍ണൂരിലെ ശാന്തിതീരത്ത്.

കഥകളി ആചാര്യന്‍ പരേതനായ കലാമണ്ഡലം പത്മനാഭന്‍ നായരാണ് ഭര്‍ത്താവ്. വേണുഗോപാല്‍, ശശികുമാര്‍, കലാമണ്ഡലത്തില്‍ നൃത്താദ്ധ്യാപികയായ ലതിക, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുള്ള രാധിക എന്നിവരാണ് മക്കള്‍. മോഹന്‍ദാസ്, ബാബു, റാണി, സിന്ധു എന്നിവര്‍ മരുമക്കളാണ്.

കേരള സര്‍ക്കാരിന്റെ ആദ്യ നൃത്തനാട്യ പുരസ്‌കാരം ലഭിച്ച നര്‍ത്തകിയാണ്. 1937 നവംബര്‍ നാലിന് ഷൊര്‍ണൂരില്‍ കൃഷ്ണന്‍ നായരുടെയും വേണാട്ട് അമ്മിണിയമ്മയുടെയും മകളായാണ് ജനനം. അമ്മ അമ്മിണിയമ്മയ്ക്ക് കൈകൊട്ടിക്കളിയിലുണ്ടായിരുന്ന താത്പര്യമാണ് സത്യഭാമയെ നൃത്തരംഗത്തെത്തിച്ചത്.

രാധാകൃഷ്ണാനുരാഗം, പൂജാനൃത്തം എന്നീ നാട്ടുനൃത്തങ്ങള്‍ ബാലന്‍ മാസ്റ്ററില്‍നിന്ന് അഭ്യസിച്ചായിരുന്നു തുടക്കം. പന്ത്രണ്ടാം വയസില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. നൃത്തപഠനം തുടങ്ങിയ ശേഷമാണ് സ്‌കളില്‍ പോയിരുന്നത്.

മൂന്നുവര്‍ഷത്തിനു ശേഷം മഹാകവി വള്ളത്തോള്‍ സ്‌റ്റൈപ്പന്‍ഡ് അനുവദിച്ചതോടെ സ്‌കൂള്‍പഠനം നിര്‍ത്തി മുഴുവന്‍ സമയവും കലാമണ്ഡലത്തിലായി. തോട്ടശ്ശേരി ചിന്നമ്മു അമ്മയായിരുന്നു മോഹിനിയാട്ടത്തിലെ ഗുരു.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി വാര്യര്‍, അച്യുതവാര്യര്‍, രാജരത്‌നം പിള്ള, എ.ആര്‍.ആര്‍. ഭാസ്‌കരറാവു എന്നിവരില്‍നിന്ന് ഭരതനാട്യവും അഭ്യസിച്ചു. ‘പൂതനാമോക്ഷം’, ‘കിര്‍മീരവധ’ത്തിലെ ലളിത എന്നീ വേഷങ്ങള്‍ ഏറെ

Scroll To Top