Sunday December 11, 2016
Latest Updates

വിക്ലോവില്‍ കുതിരയെ തല്ലിക്കൊന്നു

വിക്ലോവില്‍ കുതിരയെ തല്ലിക്കൊന്നു

വിക്ലോ:മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരത വീണ്ടും. വിക്ലോവിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ ഒരു കുതിരയെ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.
കില്‍പാട്രിക്കിലെ ബല്ലിമോയിലാണ് കുതിരയെ തല്ലിക്കൊന്നിരിക്കുന്നത്. വൈകിട്ട് 3.15ലോടു കൂടി ഇതുവഴി പോവുകയായിരുന്ന വഴിപോക്കനാണ് കുതിര പ്രദേശത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു.
വിക്ലോ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷ്യന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സിനെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡ വക്താവ് വ്യക്തമാക്കിയത്.
രണ്ട് വയസ്സു പ്രായമുള്ള കുതിരയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യം ഇതു വഴി നടന്നു പോവുകയായിരുന്ന ഒരാള്‍ കുതിരയെ മരത്തില്‍ കെട്ടിയിട്ടതായി കാണുകയും തുടര്‍ന്ന് പരിസരവാസികളെ വിവരമറിയിക്കാനായി തിരികെ പോവുകയുമായിരുന്നുവെന്നും എന്നാല്‍ അധികൃതരുമായി മടങ്ങിയെത്തിയപ്പോള്‍ കുതിരയെ ചത്ത നിലയിലാണ് കാണപ്പെട്ടതെന്നും പ്രദേശവാസിയായ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തല്ലിക്കൊന്ന നിലയിലായിരുന്നു കുതിരയുടെ ശരീരം കിടന്നിരുന്നത്. കുതിരയുടെ മൃതദേഹം കിടന്നതിനു ചുറ്റിലും രക്തം തളകെട്ടികിടക്കുന്നുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശം ഗാര്‍ഡയുടെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിയവിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിച്ചുവരികയാണെന്ന പരാതി പല സ്ഥലങ്ങളില്‍ നിന്നായി ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുമുണ്ട്.

Scroll To Top