Monday December 05, 2016
Latest Updates

വിക്ലോയില്‍ മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

വിക്ലോയില്‍ മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

വിക്ലോ: വിക്ലോയില്‍ മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. വിക്ലോ തീരത്ത് നിന്ന് 8 മൈല്‍ അകലെയാണ് നാലംഗ കുടുംബം സഞ്ചരിച്ച് കൊണ്ടിരുന്ന ബോട്ട് മുങ്ങിയത്. രണ്ടു മുതിര്‍ന്നവരും ഒരു പത്ത് വയസുകാരനും രണ്ടു വയസുള്ള ഒരു കുട്ടിയുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതേസമയം കടലില്‍ ഉണ്ടായിരുന്ന മത്സ്യബന്ധന ബോട്ട് എത്തിയാണ് നാലംഗ കുടുംബത്തെ രക്ഷിച്ചത്.

ബോട്ട് മുങ്ങാന്‍ തുടങ്ങിയപോള്‍ തന്നെ കുടുംബനാഥന്‍ ആര്‍എന്‍എല്‍ഐയില്‍ റേഡിയോ സന്ദേശം നല്‍കി. ഇത് പ്രകാരം ആര്‍എന്‍എല്‍ഐ കടലില്‍ ഉണ്ടായിരുന്ന എല്ലാ ബോട്ടുകളിലെക്കും അടിയന്തര സന്ദേശം നല്‍കുകയായിരുന്നു. ഇതിനു പുറമേ ബോട്ട് അപകടത്തില്‍പ്പെട്ട ഇടത്തേക്ക് ലൈഫ് ബോട്ടുകളും അയച്ചു. എന്നാ; ലൈഫ് ബോട്ടുകള്‍ എത്തുന്നതിനു മുമ്പ് തന്നെ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ചു.
വിവരം ലഭിച്ച് 20 മിനിട്ടിനു ശേഷമാണ് ആര്‍എന്‍എല്‍ഐ ടീം സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ടവരുമായി ആര്‍എന്‍എല്‍ഐ ബോട്ട് രണ്ടരയോടെ സൌത്ത് ക്വെ തീരത്ത് എത്തി. തുടര്‍ന്ന് തീരത്ത് സജ്ജമാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ആര്‍ക്കും സാരമായ പരുക്കുകളില്ല. തക്കസമയത്ത് മത്സ്യബന്ധന ബോട്ട് എത്തിയത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്നു അധികൃതര്‍ പറഞ്ഞു.

Scroll To Top