Friday December 09, 2016
Latest Updates

വിക്കറ്റ് വേട്ടയില്‍ ഷമി ഒന്നാമത്

വിക്കറ്റ് വേട്ടയില്‍ ഷമി ഒന്നാമത്

മെല്‍ബണ്‍: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയുടെ മുഹമ്മദ് ഷമി ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായി. ആറ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുള്ള ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പിന്തള്ളിയാണ് ഷമി ഒന്നാമത് എത്തിയിരിക്കുന്നത്.

ലോകകപ്പിലെ തന്റെ ആറാമത്തെ മത്സരം കളിക്കുന്ന ഷമിയ്ക്ക് ഇപ്പോള്‍ 17 വിക്കറ്റുകളുണ്ട്. ഇന്ന് ബംഗ്ലാദേശിനെതിന്റെ സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റെടുത്തപ്പോഴാണ് ഷമി വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 12.64 ആണ് ഷമിയുടെ ലോകകപ്പ് ശരാശരി.

15 വിക്കറ്റ് വീതമുള്ള ട്രെന്റ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍, ജോഷ് ഡേവി എന്നിവരാണ് ഷമിയ്ക്കും സ്റ്റാര്‍ക്കിനും പിന്നില്‍.

Scroll To Top