Saturday December 03, 2016
Latest Updates

വികെ പ്രകാശ്, അനൂപ് മേനോന്‍, ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നു

വികെ പ്രകാശ്, അനൂപ് മേനോന്‍, ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നു

വികെ പ്രകാശ്, അനൂപ് മേനോന്‍, ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നു. ബ്യൂട്ടിഫുള്‍,? ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് മൂവര്‍ സംഘം വീണ്ടും ഒന്നിക്കുന്നത്. അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയുടെ വാര്‍ത്ത പുറത്ത് വിട്ടത്. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ അനൂപ് മേനോന്‍, ജയസൂര്യ, വികെ പ്രകാശ് ടീമിന്റെ പുതിയ സിനിമ തുടങ്ങും.

Scroll To Top