Wednesday December 07, 2016
Latest Updates

വികസിത രാജ്യങ്ങളിലെ തൊഴിലില്ലായ്മ :അയര്‍ലണ്ട്  മുന്നില്‍

വികസിത രാജ്യങ്ങളിലെ തൊഴിലില്ലായ്മ :അയര്‍ലണ്ട്  മുന്നില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് വികസിത രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഓഇസിഡി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്ക, ന്യൂസിലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്ന സാമ്പത്തിക സംഘടനയാണ് ഓഇസിഡി. 25 നും 64 നും ഇടയ്ക്ക് പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്കിലാണ് ആശങ്കാജനകമായ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോലിയില്ലാത്തവരും എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയവരുമായവരുടെ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍.

25 നും 64 നും ഇടയ്ക്ക് പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്കില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് നേടിയവരും എന്നാല്‍ യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തരുമായ ആളുകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ അയര്‍ലണ്ട് മൂന്നാം സ്ഥാനത്താണ്. ഓഇസിഡിയിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 15 നും 29 നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് അയര്‍ലണ്ടില്‍ 21 ശതമാനമാണ്. അതേസമയം ഓഇസിഡി അംഗ രാജ്യങ്ങളിലെ മൊത്തം ശരാശരി തൊഴിലില്ലായ്മ നിരക്ക് 15 ശതമാനം മാത്രമാണ്.

അതേസമയം വിദ്യാഭ്യാസ മേഖലയിലേക്ക് വന്നാല്‍ അയര്‍ലണ്ട് മറ്റ് ഓഇസിഡി രാജ്യങ്ങളെക്കാള്‍ വളരെ മുന്നിലാണ്. സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും തേഡ്‌ലെവലില്‍ നിന്നും ബിരുദധാരികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓഇസിഡി ശരാശരിയേക്കാള്‍ മുകളിലാണ്. 5 നും 14 നും ഇടയ്ക്ക പ്രായമുള്ള നൂറു ശതമാനം കുട്ടികളും സ്‌കൂളില്‍ എന്റോള്‍ ചെയ്തതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ അയര്‍ലണ്ടിലെ എന്റോള്‍മെന്റ് നിരക്ക് വളരെ ഉയര്‍ന്നതാണ്.

ഓഇസിഡി റീജിയനില്‍ വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം പണം ചെലവഴിക്കുന്നതും അയര്‍ലണ്ടിലാണ്. അയര്‍ലണ്ടുകാര്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം ശരാശരി 11,938 ഡോളര്‍ പഠന ചെലവിനായി ചെലവഴിക്കുന്നു. അതേസമയം വിദ്യാര്‍ത്ഥികളുടെ പഠനചെലവിന്റെ കാര്യത്തില്‍ ഓഇസിഡി ശരാശരി 9,635 ഡോളറാണ്. പഠന ചെലവിന്റെ കാര്യത്തില്‍ അമേരിക്കയും കാനഡയുമാണ് അയര്‍ലണ്ടിന്റെ മുന്നിലുള്ളത്.

Scroll To Top