Sunday December 11, 2016
Latest Updates

വിഎസ് ഒഴികെയുള്ള സിപിഎം നേതാക്കള്‍ അഴിമതിക്കാര്‍; വിഎസിനായി വീണ്ടും വലയെറിഞ്ഞ് എഎപി

വിഎസ് ഒഴികെയുള്ള സിപിഎം നേതാക്കള്‍ അഴിമതിക്കാര്‍; വിഎസിനായി വീണ്ടും വലയെറിഞ്ഞ് എഎപി

ന്യൂഡല്‍ഹി: വി എസ് അച്ചുതാനന്ദന്‍ ഒഴികെ ബാക്കി എല്ലാ സിപിഎം നേതാക്കളും അഴിമതിക്കാരാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍. വി എസ് ഒഴികെ ബംബാളിലെയും കേരളത്തിലെയും മുഴുവന്‍ സിപിഎം നേതാക്കളും അഴിമതിക്കാരാണെന്നാണ് എഎപിയുടെ അഭിപ്രായം. അതേസമയം സിപിഐക്കാരെക്കുറിച്ച് പ്രശാന്ത് ഭൂഷന് മികച്ച അഭിപ്രായമാണ് സിപിഐക്കാര്‍ അഴിമതിക്കാരല്ലെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണ്ണായക ശക്തിയാകും അഴിമതിക്കാരെ തൂത്ത് എറിയാന്‍ എഎപിക്ക് സാധിക്കുമെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.  ബിജെപിക്കോ കോണ്‍ഗ്രസിനോ രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ല. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

നേരത്തെ വി എസിനെ ആം ആദ്മി പാര്‍ട്ടിയില്‍ എത്തിക്കാന്‍ പ്രശാന്ത് ഭൂഷന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി കേരളത്തില്‍ എത്തിയ പ്രശാന്ത് ഭൂഷന്‍ വി എസുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വി എസ് ആം ആദ്മി പാര്‍ട്ടിയിലേക്ക് ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

Scroll To Top