Saturday December 03, 2016
Latest Updates

വിഎം സുധീരന്റെ ലഹരി വിരുദ്ധ ജനപക്ഷ യാത്രയ്ക്ക് ബാറുടമകളില്‍ നിന്ന് പണപ്പിരിവ്

വിഎം സുധീരന്റെ ലഹരി വിരുദ്ധ ജനപക്ഷ യാത്രയ്ക്ക് ബാറുടമകളില്‍ നിന്ന് പണപ്പിരിവ്

പാലക്കാട്: ലഹരിക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് ബാറുടമകളില്‍ നിന്ന് പണപ്പിരിവ്. ബാറുടമകളില്‍ നിന്ന് വ്യാപക പണപ്പിരിവ് നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു.

പണപ്പിരിവിന്റെ രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. തൃശൂര്‍ ജില്ലയിലെ ബാറുകള്‍ കേന്ദ്രീകരിച്ചാണ് പണപ്പിരിവ് നടത്തിയത്. ജനപക്ഷ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ കടക്കാനിരിക്കെയാണ് പണപ്പിരിവിന്റെ രേഖകള്‍ പുറത്തുവന്നത്. ഓക് ട്രീ ബാറില്‍ നിന്നും 5000 രൂപയാണ് പിരിച്ചത്.

കോണ്‍ഗ്രസ് തിരുവില്വാമല മണ്ഡലം കമ്മിറ്റിയാണ് ബാറുകളില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയത്. നിര്‍ബന്ധിത പിരിവില്‍ 5000 രൂപ മുതല്‍  75000 രൂപ വരെയാണ് പിരിച്ചത്. മദ്യവിരുദ്ധ കേരളത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിഎം സുധീരന്റെ ജാഥയ്ക്ക് ബാറുടമകളില്‍ നിന്ന് പണപ്പിരിവ് നടത്തിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Scroll To Top