Thursday December 08, 2016
Latest Updates

വിഎം സുധീരനുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

വിഎം സുധീരനുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഎം സുധീരനുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരുമായും ഏറ്റുമുട്ടലിനില്ല. അധികാരമില്ലാത്തപ്പോള്‍ ആരും കൂടെ ഉണ്ടാകില്ലെന്ന സുധീരന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പ്രതിപക്ഷവുമായി പോലും താന്‍ എട്ടുമുട്ടാറില്ല. സുധീരന്റെത് പൊതുവായ പ്രസ്താവനയാണ് അത് എല്ലാവര്‍ക്കും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുണാകരന്‍ പ്രായോഗിക സമീപനം സ്വീകരിച്ച നേതാവാണ്. ഒറ്റപ്പെടാതെ ജനങ്ങളോട് ഒരുമിച്ച് ജീവിച്ച നേതാവാണ് അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യ ലോബിക്കെതിരെ നീണ്ടുന്ന സര്‍ക്കാരാണ് ഇത്. ഇപ്പോഴത്തെ മാറ്റങ്ങള്‍ പ്രായോഗികതയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന മദ്യനയത്തില്‍ മാറ്റമില്ല. മുന്‍ നയത്തില്‍ തെറ്റ് പറ്റിയെന്നു ബോധ്യമായത് കൊണ്ടാണ് പുതിയ മാറ്റങ്ങളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇപ്പോഴത്തെ മാറ്റങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദി താനാണ്. ചാരായ നിരോധനം വിജയിച്ചത് പ്രായോഗിക സമീപനം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top