Monday December 05, 2016
Latest Updates

വാഹനാപകടത്തില്‍ ലിമറിക്ക് ആശുപത്രിയിലെ നഴ്‌സും ചരിത്രകാരനും മരിച്ചു 

വാഹനാപകടത്തില്‍ ലിമറിക്ക് ആശുപത്രിയിലെ നഴ്‌സും ചരിത്രകാരനും മരിച്ചു 

ലിമറിക്ക് :ഇന്നലെ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നഴ്‌സ് മരിച്ചു.ടിപ്പെററിയിലെ ബല്ലികിസ്റ്റീനില്‍ രാവിലെ 7.15 മണിയോടെയാണ് അപകടമുണ്ടായത്. ബാരന്‍സ്ടൗണ്‍ സ്വദേശിനിയായ മേരി ഒ ഡൊണല്‍ എന്ന നഴ്‌സാണ് മരിച്ചത്. ലിമെറിക്കില്‍ നിന്ന് വാട്ടര്‍ ഫോര്‍ഡിലേക്കുള്ള എം24 റോഡില്‍ വച്ചാണ് അപകടമുണ്ടായത്. മേരിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കൂട്ടി ഇടിച്ച കാറില്‍ സഞ്ചരിച്ചിരുന്നയാളും തല്‍ക്ഷണം മരിച്ചു. മൊണാര്‍ഡ് സ്വദേശിയായ ജോണ്‍ റയാന്‍ എന്ന 80 കാരനാണ് രണ്ടാമത്തെ കാറില്‍ സഞ്ചരിച്ചിരുന്നത്.

ഇദ്ദേഹം പ്രാദേശിക ചരിത്രകാരന്‍ കൂടിയാണ്. അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ സൌത്ത് ടിപ്പെററി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ലിമെറിക്കിലെ മിഡ് വെസ്‌റ്റേണ്‍ റീജണല്‍ ആശുപത്രിയിലെ നഴ്‌സാണ് മരിച്ച മേരി. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്. മരണമടഞ്ഞ ജോണ്‍ റയാന്റെ ഭാര്യ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. നാല് പെണ്‍മക്കളുണ്ട്. ഇദ്ദേഹം ലിമെറിക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന

Scroll To Top