Friday December 09, 2016
Latest Updates

വാഹനമുടമകള്‍ക്ക് സന്തോഷ വാര്‍ത്ത : അയര്‍ലണ്ടില്‍ ക്ലാംബിംഗ് നിരോധിക്കുന്നു

വാഹനമുടമകള്‍ക്ക് സന്തോഷ വാര്‍ത്ത : അയര്‍ലണ്ടില്‍ ക്ലാംബിംഗ് നിരോധിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വാഹനമുടമകള്‍ ഏറ്റവും അധികം പേടിക്കുന്ന ഒരു പദമാണ് ക്ലാംബിംഗ് എന്നത് .ഹൗസിങ്ങ് എരിയാകളില്‍ പോലും കൂടുതല്‍ സമയം പാര്‍ക്ക് ചെയ്താല്‍ ക്ലാംബിംഗ് നടപ്പാക്കാന്‍ നിലവിലുള്ള നിയമം കമ്പനികളെ അനുവദിക്കുന്നുണ്ട് .ക്ലാംബിംഗിനെ ഭയപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത ! ക്ലാമ്പിങ്ങ് സമ്പ്രദായം നിരോധിച്ചുകൊണ്ട് നിയമം വരുന്നു….

ഗതാഗതവകുപ്പ് മന്ത്രി ലിയോ വരദ്കര്‍ ഇതിനകം തന്നെ ക്ലാമ്പിങ്ങ് നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

പാര്‍ക്കിംഗ് ഫൈനുകളെ പ്രോത്സാഹിപ്പിക്കാനും ക്ലാംമ്പിങ്ങിനെ എതിര്‍ക്കാനും ഇത് കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

വാഹന ഉപഭോക്താക്കളില്‍ ക്ലാമ്പിങ്ങ് അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐറിഷ് പാര്‍ക്കിംഗ് അസോസിയേഷന്‍ പ്രതിനിധി ഡേവിഡ് കുല്ലെന്‍ പറഞ്ഞു.

ക്ലാമ്പിങ്ങ് സമ്പ്രദായം നിലനില്‍ക്കുന്ന ഒരോയൊരു യൂറോപ്യന്‍ രാജ്യമായി പിന്നോക്കം പോവുകയാണ് അയര്‍ലണ്ടെന്നും ഐറിഷ് പാര്‍ക്കിംഗ് അസോസിയേഷന്‍ ഇതു നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണെന്നും ഡേവിഡ് പറഞ്ഞു. മുന്‍കൂട്ടി പാര്‍ക്കിംഗ് ചാര്‍ജ് അടയ്ക്കുകയാണെങ്കില്‍ പാര്‍ക്ക് ചെയ്ത് തിരികെ വന്നു നോക്കുമ്പോള്‍ കാറുകള്‍ ക്ലാമ്പ്ചെയ്യപ്പെടുന്നത് കാണേണ്ടി വരില്ലെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

Scroll To Top