Friday December 09, 2016
Latest Updates

വാഹനങ്ങളില്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തവരെ പിടികൂടാന്‍ ഈ ആഴ്ച്ച പ്രത്യേക പരിശോധന

വാഹനങ്ങളില്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തവരെ പിടികൂടാന്‍ ഈ ആഴ്ച്ച പ്രത്യേക പരിശോധന

ഡബ്ലിന്‍ : സെന്റ് പാട്രിക്‌സ് വാരാന്ത്യത്തില്‍ റോഡ് സുരക്ഷ കര്‍ശനമാക്കുന്നതിന്‍െ്‌റ ഭാഗമായി ട്രാഫിക്ക് പരിശോധന കര്‍ശനമാക്കി . സീറ്റ് ബല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനാണ് ഗാര്‍ഡ അധികൃതരുടെ നിര്‍ദേശം .കഴിഞ്ഞ വര്‍ഷം വാഹന ഡ്രൈവര്‍മാര്‍ മരണമടഞ്ഞ ആറിലൊന്ന് അപകടങ്ങളും സീറ്റ് ബല്‍റ്റ് ഇടാതിരുന്നതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഡായി കര്‍ക്കശ നിലപാട് എടുത്ത് തുടങ്ങിയിരിക്കുന്നത്.

അയര്‍ലണ്ടില്‍ 2013 ല്‍ വാഹനാപകടത്തില്‍ പെട്ട് മരണമടഞ്ഞതില്‍ ആറിലൊന്നു പേരും വേണ്ട രീതിയില്‍ സീറ്റ്ബല്‍റ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുത്തിരിക്കുന്നത്.

കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നതിനൊപ്പം സെന്റ് പാട്രിക്‌സ് ദിനത്തില്‍ അധിക സുരക്ഷ എടുക്കണമെന്ന് ഗാര്‍ഡായും റോഡ് സേഫ്റ്റി അതോറിറ്റിയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷാ പരിശോധനകള്‍ക്കായി പാതയോരങ്ങളില്‍ കൂടുതല്‍ ഗാര്‍ഡായെ വിന്യസിപ്പിക്കാനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി അടുത്ത നാല് ദിവസത്തേക്ക് കര്‍ശന സീറ്റ്ബല്‍റ്റ് പരിശോധനകള്‍ നടക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്ന ബോധവല്‍ക്കരണം വേണ്ട വിധത്തില്‍ ഏറ്റിട്ടുണ്ട്. 2002 ല്‍ സീറ്റ് ബല്‍റ്റ് ധരിച്ചിരുന്ന വാഹനയാത്രക്കാരുടെ ശതമാനം 72 ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 93 ആയി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഒരു നല്ല ശതമാനം പേരും നിര്‍ദേശത്തെ അവഗണിക്കുകയാണ്. എന്നാല്‍ 2020 ഓടെ സീറ്റ് ബല്‍റ്റ് കാര്യം ഏതാണ്ട് സമ്പൂര്‍ണ്ണമായി നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണെന്ന് ഗതാഗതമന്ത്രി ലിയോ വരെദ്കര്‍

Scroll To Top