Sunday December 11, 2016
Latest Updates

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വേണ്ട ! നിയമം കര്‍ശനമാവുന്നു

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വേണ്ട ! നിയമം കര്‍ശനമാവുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വാഹനമോടിക്കുന്ന സമയത്തുള്ള മൊബൈല്‍ ഉപയോഗത്തിന് ഇനി മുതല്‍ കനത്ത പിഴ അടക്കേണ്ടി വരും.

മൊബൈലില്‍ ടെക്സ്റ്റ് ചെയ്യുകയോ ടൈപ്പു ചെയ്യുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ വാഹനം നിര്‍ത്തിച്ച് ഫൈന്‍ അടപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ വാഹന നിയമ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കൂടി ശക്തമായ തടയിടുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍.

കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കിലും 60യൂറോ പിഴയടക്കാന്‍ വിസമ്മതിക്കുകയാണെങ്കിലും ഫൈന്‍ 1000 യൂറോ വരെയായി വര്‍ദ്ധിപ്പിക്കാം എന്നും തീരുമാനിച്ചിട്ടുണ്ട്.

െ്രെഡവര്‍മാര്‍ ഹാന്‍ഡ്‌സ് ഫ്രീ കിറ്റ് ഉപയോഗിക്കുന്നത് മൊബൈല്‍ കോളുകള്‍ക്ക് വേണ്ടി മാത്രമാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ പലരും ടെക്സ്റ്റിംഗിനും ഹാന്‍ഡ്‌സ് ഫ്രീ കിറ്റ് ഉപയോഗിക്കുന്നു, ഇത് ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ തന്നെ ഫൈനില്‍ നിന്നും രക്ഷപ്പെടാറാണ് പതിവ്.

ഇത്തരം ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. റോഡ് ട്രാഫിക് ബില്ലിനു ശേഷം അടുത്ത വര്‍ഷം തന്നെ ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

വാഹനമോടിക്കുന്ന സമയത്തെ ടെക്സ്റ്റിംഗ് തടയുകയാണ് നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.

Scroll To Top