Sunday December 04, 2016
Latest Updates

വാവ മടങ്ങിവരും…..

വാവ മടങ്ങിവരും…..

കൊട്ടാരക്കര :പാമ്പുകള്‍ക്കിടയില്‍ കിടന്നു കളിക്കുന്നവനാണ് വാവ. അവന്റെ ആത്മമിത്രം പാമ്പുകള്‍ തന്നെ സാധാരണക്കാര്‍ എന്നും ഭയപ്പാടോടെ അകറ്റി നിര്‍ത്തുന്ന ജീവിയെ സ്നേഹിച്ചാല്‍ സ്നേഹം തന്നെ തിരിച്ചുകിട്ടും എന്ന് നമുക്ക് കാണിച്ചുതന്ന വാവ.

പരിചയമില്ലാത്ത സ്ഥലങ്ങളിലും പരിചയപ്പെടാന്‍ പോകുന്ന പാമ്പുകള്‍ ഇത്തരത്തില്‍ ചിലപ്പോഴൊക്കെ വാവയെ ഒന്ന് സ്പർശിക്കാറുണ്ട്. ഇത്തവണ കൊട്ടാരയ്ക്കരയ്ക്ക് സമീപം പുത്തൂരില്‍ വച്ച് ബുധനാഴ്ചയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അണലി കടിച്ചത്.

അണലിയുടെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുന്ന വാവ സുരേഷ് സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത് ഇത് ഒന്‍പതാം തവണയാണ്. ചെറിയ രീതിയില്‍ വിഷം തീണ്ടിയാല്‍ വാവ സ്വയം ചികിത്സയിലൂടെ മാറ്റുകയാണ് പതിവ്.

കഴിഞ്ഞ കൊല്ലവും ഇതേ സമയം വാവ പാമ്പ് കടിയേറ്റ് ആശുപത്റിയിലായിരുന്നു. വേഗത്തില്‍ ആശുപത്രിയിലെത്തിയ്ക്കാന്‍ കഴിഞ്ഞതിനാല്‍ ചികിത്സ ഫലം കണ്ടുതുടങ്ങിയതായി വാവയെ ചികിത്സിക്കുന്ന ഡോ.ഡി.ഡാലസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ വാവയ്ക്ക് ആശുപത്രി വിടാനാകുമെന്നും അദ്ദേഹം അറിയിച്ചു.

Scroll To Top