Saturday December 03, 2016
Latest Updates

വാരാന്ത്യം മഴ,കാറ്റ് .യെല്ലോ വാണിംഗ് 

വാരാന്ത്യം മഴ,കാറ്റ് .യെല്ലോ വാണിംഗ് 

ഡൊണഗല്‍:രാജ്യത്ത് കഴിഞ്ഞ ദിവസംവരെ ലഭ്യമായ വെയില്‍ ഇന്നും നാളെയും തുടര്‍ന്നേക്കില്ലെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നും ആരംഭിക്കുന്ന മഴ രാജ്യത്ത് ഇന്നും നാളെയും ശക്തിയായി തുടരും.പല ഭാഗങ്ങളിലും കനത്ത കാറ്റിനും സാധ്യതയുള്ളതായി മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡൊണഗല്‍, ഗാല്‍വേ, മേയോ എന്നിവിടങ്ങളില്‍ യെല്ലോ വെതര്‍ വാണിങ്ങും ഇറക്കിക്കഴിഞ്ഞു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെ മഴയില്‍ അല്‍പം കുറവ് വരുമെങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ചെറിയ തോതില്‍ തുടരാനാണ് സാധ്യത. മഴയോടു കൂടി താപ നിലയിലും ഇടിവുണ്ടാകും. രാജ്യത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തും ഉയര്‍ന്ന താപനില16 ഡിഗ്രീ സെല്‍ഷ്യസായിരിക്കും അടുത്ത ആഴ്ച്ച കൂടുതല്‍ മെച്ചപ്പെട്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കപ്പെടുന്നത്. താപനില 20 നോടടുത്ത് ഉയരും. എന്നാല്‍ അടുത്ത ആഴ്ച്ചയും വരാന്ത്യം മഴയില്‍ കുതിരാന്‍ തന്നെയാണ് സാധ്യത.

Scroll To Top