Sunday December 04, 2016
Latest Updates

വാരണാസിയില്‍ നരേന്ദ്ര മോഡിക്ക് വിലക്ക്

വാരണാസിയില്‍ നരേന്ദ്ര മോഡിക്ക് വിലക്ക്

വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് വാരണാസിയില്‍ വിലക്ക്. വാരണാസിയില്‍ മോഡി നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അനുമതി നിഷേധിച്ചു. ഗാന്ധിനഗര്‍ കൂടാതെ മോഡി മത്സരിക്കുന്ന രണ്ടാം മണ്ഡലമാണ് വാരണാസി. മോഡി പങ്കെടുക്കുന്ന റാലികളില്‍ വരുന്ന അത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ സ്ഥലപരിമിധി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടം റാലിക്ക് അനുമതി നിഷേധിച്ചത്.

എന്നാല്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. നാളെ വാരണാസിയില്‍ നടക്കാനിരുന്ന രണ്ട് റാലികള്‍ക്കാന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ വിലക്കാന്‍ എങ്ങനെ കഴിയുമെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.

വിലക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സമാജ്വാദി പാര്‍ട്ടിയാണെന്നും ബിജെപി ആരോപിച്ചു. മെയ് 12 തിങ്കളാഴ്ചയാണ് വാരണാസിയിലെ തെരഞ്ഞെടുപ്പ്. അവസാനഘട്ട തെരഞ്ഞെടുപ്പ്. അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നാളെ മണ്ഡലത്തില്‍ രണ്ട് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളാ വാരണാസിയില്‍ മോഡിയുടെ എതിരാളി. ഇരു നേതാക്കളും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമാണ് വാരണാസി.

Scroll To Top