Saturday December 10, 2016
Latest Updates

വാരണാസിക്ക് പുറമേ അഹമ്മദാബാദ് ഈസ്റ്റിലും മോഡി ജനവിധി തേടും; അദ്വാനി ഗാന്ധി നഗറില്‍ തന്നെ

വാരണാസിക്ക് പുറമേ അഹമ്മദാബാദ് ഈസ്റ്റിലും മോഡി ജനവിധി തേടും; അദ്വാനി ഗാന്ധി നഗറില്‍ തന്നെ

ന്യൂഡല്‍ഹി: കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നുതന്നെ മത്സരിക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ രണ്ടാം സീറ്റായി അഹമ്മദാബാദ് ഈസ്റ്റും നിശ്ചയിച്ചു. ഇക്കാര്യത്തിലെ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന യോഗം തീരുമാനിക്കും. 20 കൊല്ലമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന അദ്വാനി ഇത്തവണയും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

മോദിക്ക് ഗാന്ധിനഗര്‍ സീറ്റില്‍ നോട്ടമുണ്ടെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നെങ്കിലും അദ്വാനി ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഭോപ്പാലിലേക്ക് അദ്വാനിയെ ക്ഷണിച്ചുകൊണ്ടുള്ള മുതിര്‍ന്നനേതാവും സിറ്റിങ് എം.പിയുമായ കൈലാസ് ജോഷി പ്രസ്താവന പുറത്തുവിട്ടിരുന്നു. എന്നാല്‍, താന്‍ ഗാന്ധിനഗര്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് അദ്വാനി വ്യക്തമാക്കി. ഇന്‍ഡോറില്‍ മത്സരിക്കാനുള്ള ക്ഷണവും അദ്വാനി നിരസിച്ചു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലേക്ക് അദ്വാനിയെ മാറ്റിക്കൊണ്ടുള്ള സാധ്യതയാണ് പാര്‍ട്ടി നോക്കിയത്.

അഹമ്മദാബാദ് ഈസ്റ്റിലെ സിറ്റിങ് എം.പി ഹരിന്‍ പാഥക് മോദിക്ക് വേണ്ടി മാറിനില്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഉത്തര്‍പ്രദേശിന് പുറമെ, ഗുജറാത്തില്‍നിന്നും മോദി ജനവിധി തേടും. സിനിമാതാരം ഹേമമാലിനിയെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ മത്സരിപ്പിക്കും. മുന്‍കരസേനാമേധാവി വി. കെ. സിങ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലോ രാജസ്ഥാനിലെ ഝുന്‍ഝുനുവിലോ മത്സരിക്കാനാണിട.

ഒളിമ്പിക് ഷൂട്ടിങ്ങില്‍ വെള്ളിമെഡല്‍ നേടിയ രാജ്യവര്‍ധന്‍ രാഥോഡിനെ ജോധ്പുരില്‍ ബി.ജെ.പി പരിഗണിക്കുന്നു. മധുരയിലെ ജാട്ട് സമൂഹത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് ഹേമമാലിനിയെ മഥുരയില്‍ പരീക്ഷിക്കുന്നത്. ഭര്‍ത്താവ് സിനിമാനടന്‍ ധര്‍മേന്ദ്രയുടെ ജാട്ട് പശ്ചാത്തലം ഹേമമാലിനിയെ തുണയ്ക്കുമെന്ന് പാര്‍ട്ടി കരുതുന്നു

Scroll To Top