Saturday December 03, 2016
Latest Updates

വാതുവയ്പ്പ് നിയമവിധേയമാക്കുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നു

വാതുവയ്പ്പ് നിയമവിധേയമാക്കുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നു

ബ്രസല്‍സ്: വാതുവയ്പ്പ് നിയമവിധേയമാക്കുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം, ലോട്ടറി ചൂതാട്ടം, കസിനോകള്‍ തുടങ്ങിയവ വാതുവയ്പ്പിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് നീക്കം.ഒരുവിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും ഇത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനിലെ അംഗ രാജ്യങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പരിശോധിച്ച് വരികയാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ നിയങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് ചൂതാട്ടവും വാതുവയ്പ്പും നിയമവിധേയമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

വാതുവയ്പ്പ് നിയമവിധേയമകകുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിദ്ധീകരിച്ചു. കുട്ടികളും 18 വയസു പൂര്‍ത്തിയാകാത്തവരും ചൂതാട്ടത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ സമര്‍പ്പിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ മുഴുവന്‍ ചൂതാട്ടം സംബന്ധിച്ച് നിയമം എകീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഈ നടപടി. ഓരോ ഇടപാടുകാരും ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പ്രായവും അവരുടെ
ഐഡന്റിറ്റിയും ഉറപ്പാക്കുന്നതിനും യൂറോപ്യന്‍ യൂണിയന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായകരമാകും.

ചൂതാട്ടത്തിന് പരസ്യം നല്കാനുള്ള നിയമങ്ങളും ഉദാരമാക്കാന്‍ ആലോചനയുണ്ട്.

Scroll To Top