Friday December 09, 2016
Latest Updates

വാതരോഗം വില്ലനാകുന്നു

വാതരോഗം വില്ലനാകുന്നു

വാതരോഗം പ്രായമുള്ളവരുടെ രോഗങ്ങളുടെ കൂട്ടത്തിലാണ് കണ്ടിരുന്നത്.എന്നാല്‍ ഇപ്പോൾ ചെറുപ്പക്കാരിലും ഈ രോഗം ധാരാളമായി കണ്ടുവരുന്നുണ്ട്.

 

ലോക ജനസംഖ്യയില്‍ 35 കോടിയിലധികം ജനങ്ങളും വാതരോഗത്തിന് അടിമകളാണ്‌.
ആദ്യകാലത്ത് വാതരോഗത്തിന് ആയുര്‍വേദ ചികിത്സയായിരുന്നു രോഗികള്‍
തിരഞ്ഞെടുത്തിരുന്നത്. ഫലപ്രദമായ ചികിത്സാരീതി, കഠിനമായപഥ്യം,
ഇവയൊക്കെയായി ചികിത്സ ചിലവ് കൂടുതലായിരുന്നു. അത് കൊണ്ട് തന്നെ
സാധാരണക്കാര്‍ പല വഴികള്‍ ചികിത്സയ്ക്കായ് തേടിതുടങ്ങി.

 

വാതം എങ്ങനെ, എപ്പോള്‍?

 

സന്ധികളില്‍ നീര്‍ക്കെട്ട് അല്ലെങ്കില്‍ കോശജ്വലനം ആണിത്. സന്ധികളില്‍
വേദനയും നീർ കെട്ടുമാണ് ഇതിന്‍റെ പ്രത്യേകത. സന്ധിവാതം, ആമവാതം , ലുപ്സ്,
ഗൌട്ട് തുടങ്ങി 100 ല്‍പരം വാതരോഗങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍
സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍
കീഴ്പ്പെടുന്നത് സന്ധിവാതത്തിന് ആണ്.

വാതരോഗ ലക്ഷണങ്ങള്‍ :

-സന്ധികളില്‍ വേദന

-സന്ധികളില്‍ ചൂട് അനുഭവപ്പെടുക

-സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ

-നീരിറക്കം

-ചര്‍മ്മത്തിനു ചുവപ്പുനിറം ഉണ്ടാകുന്നു.

-പനി, രുചിയില്ലായ്മ

 

വാത രോഗ കാരണം :

-കഠിനാധ്വാനം, ഭാരം ചുമക്കുന്നജോലി

-സന്ധികളിലെ നീര്‍ക്കെട്ട്, തേയ്മാനം

-കായികധ്വാനം കൂടുതലുള്ള കളികള്‍

-പാരമ്പര്യമായും രോഗം ബാധിക്കാവുന്നതാണ്‌

-ശരീരത്തിന് ഭാരം കൂടുതലായാല്‍

 

പരിഹാരമാര്‍ഗങ്ങൾ :

-ശരീരത്തിന്‍റ പൊക്കത്തിനനുസരിച്ചുള്ള ഭാരം നിലനിര്‍ത്തുക

-ശരിയായ ചികിത്സ

-ശരിയായ മരുന്ന്‍,ഫിസിയോത്തെറാപ്പി

-കാത്സ്യം, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുക

– സ്ഥിരമായ വ്യായാമം

Scroll To Top