Friday December 02, 2016
Latest Updates

വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിച്ചത് സരിതയുടെ അറിവോടെ; ലക്ഷ്യം സോളാര്‍ പുനരന്വേഷണം

വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിച്ചത് സരിതയുടെ അറിവോടെ; ലക്ഷ്യം സോളാര്‍ പുനരന്വേഷണം

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പുറത്തുവിട്ടത് സോളാര്‍ കേസില്‍ പുനരന്വേഷണം ലക്ഷ്യമിട്ടെന്നു റിപ്പോര്‍ട്ട്. ഒരു യു.ഡി.എഫ് ഉന്നതന്റെയും സരിതയുടെയും അറിവോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൂടാതെ സോളാര്‍ കേസില്‍ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെതിരെ സരിത പരാതി നല്‍കിയതും ഈ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സൂചന.

സരിതയുടെ 22 പേജുള്ള രഹസ്യമൊഴി അട്ടിമറിക്കുന്നതിന് മൊഴിയില്‍ പരാമര്‍ശമുള്ളവര്‍ കോടികള്‍ നല്‍കിയെന്നും ഈ തുക ഫെനി ബാലകൃഷ്ണന്‍ കൈക്കലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ബാര്‍ കൌണ്‍സിലില്‍ പരാതി നല്‍കിയത്. സ്വാഭാവികമായും പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം വേണ്ടിവരും. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വീണ്ടും സോളാര്‍ തട്ടിപ്പ് അന്വേഷിക്കാനും സജീവമാക്കാനും കഴിയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് സോളാര്‍ കേസ് സജീവമാക്കിയവര്‍ തന്നെയാണ് പുതിയ നീക്കങ്ങളുടെയും പിന്നില്‍.

സരിതയുടെ 22 പേജുള്ള മൊഴി നാല് പേജായി ചുരുക്കിയത് മധ്യ തിരുവതാംകൂറിലെ ഒരു യു.ഡി. എഫ് എം.എല്‍.എയും ഒരു മന്ത്രിയും ചേര്‍ന്നാണ്. ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന് ഒരാഴ്ച മുമ്പ് ദൃശ്യങ്ങള്‍ ഉടന്‍ പുറത്ത് വരാന്‍ പോകുന്നുവെന്ന പ്രചരണം ശക്തമായിരുന്നു. ഇപ്പോള്‍ പുറത്ത് വന്നതിനേക്കാള്‍ രാഷ്ട്രീയ പ്രഹര ശേഷിയുള്ള ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് വ്യക്തമായ സന്ദേശം നല്കുക എന്നാ ഉദ്ദേശത്തിലാണ് അവ പുറത്ത് വിട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Scroll To Top