Saturday December 10, 2016
Latest Updates

വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ : സരിത പരാതി നല്‍കി; പ്രചരിപ്പിച്ചവരും കുടുങ്ങും

വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ : സരിത പരാതി നല്‍കി; പ്രചരിപ്പിച്ചവരും കുടുങ്ങും

പത്തനംതിട്ട: തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നതിനെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ പരാതി നല്‍കി. പത്തനംതിട്ട സിജെഎം കോടതിയിലാണ് പരാതി നല്‍കിയത്. വിഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

1986ലെ ഇന്‍ഡീസന്റ് റപ്രസന്റേഷന്‍ ഓഫ് വിമണ്‍ ആക്ടിലെ സെക്ഷന്‍ മൂന്ന് (ആറ്), ഐപിസി 468, 469, കേരള പൊലീസ് ആക്ടിലെ 119 (ബി) എന്നീ വകുപ്പുകള്‍ പ്രകാരവും ഐടി ആക്ടിലെ 67 (എ) വകുപ്പു പ്രകാരവും കേസെടുക്കണമെന്നാണ് സരിത നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഈ വകുപ്പുകള്‍ പ്രകാരം കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണു ശിക്ഷ.

ദൃശ്യം ആദ്യം പുറത്ത് വിട്ടത് ആരാണെന്ന് കണ്ടെത്തിയതിനു ശേഷമേ അത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കൂ. അതേസമയം ദൃശ്യം പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ കേസെടുത്താല്‍ കേരളത്തിലെ ജയിലുകള്‍ മതിയാകില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തമാശ.

 

 

Scroll To Top