Sunday December 04, 2016
Latest Updates

വാട്‌സ്ആപ്പില്‍ ഇനി വോയിസ് കോള്‍ സൌകര്യവും

വാട്‌സ്ആപ്പില്‍ ഇനി വോയിസ് കോള്‍ സൌകര്യവും

ന്യുയോര്‍ക്ക്: മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഇനി കോള്‍ ചെയ്യാനുള്ള സൌകര്യവും. വോയിസ് കോള്‍ സൗകര്യം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില വാട്‌സ്ആപ്പിനു 600 മില്യന്‍ ഉപയോക്താക്കളുണ്ട്. ഇതില്‍ ആര് കോടിയോളം പേര് ഇന്ത്യയിലാണ്. വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പിലാക്കും വോയിസ് കോള്‍ സൌകര്യമുള്ളത്. ഈ പതിപ്പില്‍ പരിഭാഷ സൌകര്യവുമുണ്ടായിരിക്കുമെന്നാനു സൂചന.

വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം ആപ്ലിക്കേഷന്റെ വളര്‍ച്ചയില്‍ 15 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് നിലവില്‍ വന്നതോടെ മൊബൈല്‍ കമ്പനികളുടെ മെസേജ് വരുമാനത്തില്‍ കനത്ത നഷ്ടം സംഭവിച്ചിരുന്നു. വോയിസ് കോള്‍ സൗകര്യം കൂടി നിലവില്‍ വരുന്നത് മൊബൈല്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകും.

Scroll To Top