Thursday December 08, 2016
Latest Updates

വാട്‌സ്ആപ്പിന് ബദല്‍ മെസേജിംഗ് ആപ്ലിക്കേഷനുമായി ഗൂഗിള്‍

വാട്‌സ്ആപ്പിന് ബദല്‍ മെസേജിംഗ് ആപ്ലിക്കേഷനുമായി ഗൂഗിള്‍

വാട്‌സ്ആപ്പിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ ഫെയ്‌സ്ബുക്കിന് മുന്‍പില്‍ പരാജയപ്പെട്ടതോടെ സ്വന്തം നിലയ്ക്ക് മെസേജിംഗ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ രംഗത്ത് വരുന്നു. അടുത്ത വര്‍ഷത്തോടെ ഗൂഗിള്‍ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാകും ഗൂഗിള്‍ ആപ്ലികേഷന്‍ വരിക. പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

മറ്റ് ഗൂഗിള്‍ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ അക്കൌണ്ട് ഇല്ലാത്തവര്‍ക്കും കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാകും ആപ്ലിക്കേഷന്റെ രൂപകല്‍പ്പന. ഇംഗ്ലീഷിന് പുറമേ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും പിന്തുണയ്ക്കുന്ന വിധത്തിലാകും ഗൂഗിള്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുക. ഗൂഗിള്‍ മെസഞ്ചര്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായ് മെസേജിംഗ് ആപ്ലിക്കേഷന്‍ രംഗത്തെക്കുറിച്ച് പഠിക്കാന്‍ ഗൂഗിളിന്റെ പ്രോഡക്റ്റ് മാനേജര്‍ നിഖില്‍ സിംഗാള്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്തിയിരുന്നു.

ഇന്ത്യയെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയായാണ് ഗൂഗിള്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആപ്ലിക്കേഷന്റെ ആദ്യഘട്ട പരീക്ഷണത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. നേരത്തെ വാട്‌സ്ആപ്പ് ഏറ്റെടുക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തുക (19 ബില്യന്‍ യുഎസ് ഡോളര്‍) നല്‍കി ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കുകയായിരുന്നു.

Scroll To Top