Tuesday December 06, 2016
Latest Updates

വാട്‌സ്ആപ്പിനും സ്‌കൈപ്പിനും ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ട്രായ് തള്ളി

വാട്‌സ്ആപ്പിനും സ്‌കൈപ്പിനും ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ട്രായ് തള്ളി

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു. നിര്‍ദ്ദേശം ട്രായ് തള്ളിയതോടെയാണ് നീക്കം ഉപേക്ഷിച്ചത്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ സേവനങ്ങള്‍ വന്നതോടെ ടെലികോം കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൈപ്പിനും വാട്‌സ്ആപിനും വൈബറിനുമൊക്കെ ഫീസ് ഈടാക്കണമെന്ന നിര്‍ദ്ദേശം ട്രായിയുടെ പരിഗണനയില്‍ എത്തിയത്.

പ്രതിവര്‍ഷം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് കാണിച്ച് ടെലികോം കമ്പനികള്‍ ട്രായിക്ക് പരാതി നല്‍കിയിരുന്നു. വാട്‌സ്ആപ്പും സ്‌കൈപ്പും വന്നതോടെ മൊബൈല്‍ കമ്പനികളുടെ മെസേജിംഗ്, കോള്‍ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു.

എന്നാല്‍ കമ്പനികളുടെ സാമ്പത്തിക നഷ്ടം ഡാറ്റാ സര്‍വീസിലൂടെ മറികടക്കാമെന്ന് ട്രായി നിര്‍ദ്ദേശിച്ചു. ടെലികോം കമ്പനികളുടെ മൂന്നിലൊന്ന് ഭാഗവും ലഭിക്കുന്നത് ഡാറ്റാ സര്‍വീസിലൂടെയാണ്. അതുകൊണ്ട് തന്നെ കമ്പനികളുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ട്രായ് നിരീക്ഷിച്ചു.

Scroll To Top