Saturday December 03, 2016
Latest Updates

വാട്ടര്‍ മീറ്ററിനെതിരെ സമരം ചെയ്തവര്‍ ജയിലിലേക്ക്

വാട്ടര്‍ മീറ്ററിനെതിരെ സമരം ചെയ്തവര്‍ ജയിലിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാട്ടര്‍ മീറ്ററിനെതിരെ സമരം ചെയ്തവര്‍ ജയിലിലേക്ക്. ഡബ്ലിനില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജോലികള്‍ തടസപ്പെടുത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കാണ് ജയില്‍ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന ലഭിച്ചത്. ഹൈക്കോടതിയില്‍ നടക്കുന്ന വിചാരണ വ്യാഴാഴ്ച പൂര്‍ത്തിയായി ശിക്ഷ പ്രഖ്യാപിക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പേര്‍ക്കാണ് ജയില്‍ ശിക്ഷാ ഭീഷണി. കോടതിയലക്ഷ്യ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

സമരങ്ങള്‍ക്കെതിരെയുള്ള ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ച് സമരം ചെയ്‌തെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ കുറ്റം ചുമത്തിയിയത്. നിയമം ലംഘിച്ചു കൊണ്ടുള്ള സമരങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന് കരാര്‍ നേടിയ കോണ്‍ട്രാക്ടറുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിചാരണയില്‍ സമരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കോടതി പരിശോധിച്ചു. 

വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജോലി തടസപ്പെടുത്തുകയോ, അവരെ ആക്രമിക്കുകയോ ചെയ്യുന്നവര ഇത്തരം സമരങ്ങളില്‍ നിന്ന് സ്വയം പിന്‍മറണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം കേസില്‍ ഉള്‍പ്പെട്ട 9 പേരും കുറ്റം നിഷേധിച്ചു. സമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന എതിര്‍ഭാഗത്തിന്റെ വാദങ്ങളെയും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. വിവിധ മേഖലകളില്‍ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പതോളം പേര്‍ വിചാരണയില്‍ ഹാജരായി. 

Scroll To Top