Wednesday December 07, 2016
Latest Updates

വാട്ടര്‍മീറ്ററുകള്‍ ഘടിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധം

വാട്ടര്‍മീറ്ററുകള്‍ ഘടിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധം

ഡബ്ലിന്‍: അടുത്ത വര്‍ഷം വാട്ടര്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയവര്‍ ഡബ്ലിന്‍ 15ലെ ലിറ്റില്‍പ്ലേസ് മേഖലയില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നത് തടഞ്ഞു. സമീപവാസികളും ആന്റി ഓസ്റ്റിരിറ്റി അലയന്‍സ് അംഗങ്ങളുമാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം വാട്ടര്‍മീറ്റര്‍ പിടിപ്പിക്കുന്നതില്‍ നിന്നും ജോലിക്കാരെ തടസപ്പെടുത്തുകയായിരുന്നു.

ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ കഴിയാത്ത സാഹചര്യത്തിലും വാട്ടര്‍മീറ്ററുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണ് അതോറിറ്റി. അടുത്ത വര്‍ഷം വെള്ളത്തിനും മീറ്റര്‍ ചാര്‍ജ് വര്‍ദ്ധനവോടെ കണക്കാക്കിത്തുടങ്ങും.

വാട്ടര്‍ നെറ്റ്‌വര്‍ക്കിലുള്ള പ്രശ്‌നം പരിഹരിക്കാതെ അര ബില്ല്യന്‍ യൂറോയോളം വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കുന്നതിനു മാത്രമായി ചിലവാക്കുക എന്നത് പ്രകോപനപരമായ പ്രവര്‍ത്തിയാണെന്ന് ലോക്കല്‍ സോഷ്യലിസ്റ്റ്പാര്‍ട്ടി കൗണ്‍സിലര്‍ റൂത്ത് കോപിംഗര്‍ പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു.

തങ്ങളെ ഇത്തരം കഠിനമായ ടാക്‌സുകള്‍ അടയ്ക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അതിനു തക്കതായ വില കൊടുക്കേണ്ടിവരുമെന്ന് രാഷ്ട്രീയപാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തുക മാത്രമേ പ്രതിഷേധം കൊണ്ടര്‍ത്ഥമാക്കുന്നുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളത്തിന് വര്‍ദ്ധിപ്പിക്കുന്ന ചാര്‍ജുകള്‍ക്കെതിരെ ആന്റി ഓസ്റ്റിരിറ്റി അലയന്‍സ് കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘപ്പിക്കാന്‍ പദ്ധതിയിടുകയാണ്. അടുത്തമാസങ്ങളിലും ഇത്തരംപ്രതിഷേധങ്ങള്‍ തുടരുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള നിയന്ത്രണം തുടരുകയാണ്.അടുത്ത ആഴ്ചയോടെയെ ഇതിനു പരിഹാരം ഉണ്ടാവു എന്ന് പറയപ്പെടുന്നു.

Scroll To Top