Sunday December 04, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് യൂറോ മില്യന്‍ ലോട്ടറി അടിച്ചു

വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് യൂറോ മില്യന്‍ ലോട്ടറി അടിച്ചു

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ലോട്ടറി അടിച്ചു. ജൂണ്‍ 3 ന് നടന്ന യൂറോ മില്യന്‍ ലോട്ടറിയുടെ നറുക്കെടുപ്പില്‍ 500,000 യൂറോയാണ് നഴ്‌സുമാര്‍ക്ക് സമ്മാനം ലഭിച്ചത്. ഒന്‍പത് നഴ്‌സുമാരും ഒരു ക്ലെറിക്കല്‍ സ്റ്റാഫും ചേര്‍ന്ന് എടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. ഇവര്‍ ഇന്നലെ സമ്മാന തുക കൈപ്പറ്റി.

ഇതേസമയം തങ്ങളുടെ പേര് വെളിപ്പെടുത്താന്‍ സമ്മാനാര്‍ഹര്‍ വിസമ്മതിച്ചു. തങ്ങളുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ സംഘം ചേര്‍ന്ന് ലോട്ടറി എടുക്കാറുണ്ടായിരുന്നു. 55,555.55 യൂറോ വീതം ഓരോരുത്തര്‍ക്കും ലഭിക്കും.

സംഘാംഗങ്ങള്‍ എല്ലാവരും 30 നും 40 നും ഇടയ്ക്ക് പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. വാട്ടര്‍ഫോര്‍ഡിലെ ഡന്‍മോര്‍ റോഡിലെ അര്‍ഡ്കീന്‍ സൂപ്പര്‍ സ്റ്റോഴ്‌സില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. ഇത്രയും വലിയ തുക സമ്മാനം ലഭിച്ചത് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് സമ്മാനാര്‍ഹമായ സംഘത്തില്‍ ഒരാള്‍ പറഞ്ഞു.

Scroll To Top