Tuesday December 06, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡില്‍ സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച 3 മണിക്ക് ന്യൂ ടൗണിലെ ഡീ ലെ സാലെ കോളജില്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു.

3 മണിക്ക് ഫാ. അക്വിനോസ് മാളിയേക്കലിന്റെ (Asst Sup Fransiscan Friary, Wexford) നേതൃത്വത്തില്‍ തിരുനാള്‍ പാട്ടു കുര്‍ബാന അര്‍പ്പിക്കപ്പെടും.

ഫാ. സുനീഷ് മാത്യു (Chaplain, Waterford University Hospital) തിരുനാള്‍ സന്ദേശം നല്‍കും.ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം ഫാ. ലിയാം പവറിന്റെ (Vicar, St. Joseph & St. Benildus Church, Newtown Waterford) അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം വാട്ടര്‍ഫോര്‍ഡ് & ലിസ്മോര്‍ രൂപത ബിഷപ് റവ. ഡോ. അല്‍ഫോന്‍സസ് കള്ളിനാന്‍ ഉല്‍ഘാടനം ചെയ്യും.

കരുണയുടെ ഈ വര്‍ഷത്തില്‍ അശരണരെയും ദരിദ്രരെയും സഹായിക്കുന്നതിനായി സീറോ മലബാര്‍ വാട്ടര്‍ഫോര്‍ഡ് യൂണിറ്റിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ചാരിറ്റിയുടെ ഉല്‍ഘാടനവും ബിഷപ് അല്‍ഫോന്‍സസ് കള്ളിനാന്‍ ഈ അവസരത്തില്‍ നിര്‍വഹിക്കുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വം പങ്കെടുത്തു തിരുനാള്‍ കാരണ ഭൂതരായ വിശുദ്ധരുടെ അനുഗ്രഹം തേടുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച് ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരന്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.wff

Scroll To Top