Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി 

വാട്ടര്‍ഫോര്‍ഡില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി 

വാട്ടര്‍ഫോര്‍ഡ്: ഭാരതത്തിന്റെ അപ്പസ്‌തോലനും , ഭാരത ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും, കേരളത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ 26 നു വൈകുന്നേരം ഡി ലെ സാല കോളേജ് ചാപ്പലില്‍ നടത്തപ്പെട്ടു.

ww venസീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങരയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് വെള്ളനാല്‍ സഹകാര്‍മ്മികനായിരുന്നു.


കുര്‍ബാന മദ്ധ്യേ ദേവാലയത്തില്‍ മുത്തുകുടകളുടെയും, മറ്റ് തിരു വസ്തുക്കളുടെയും ആശിര്‍വാദകര്‍മ്മം നടന്നു. അഞ്ചു മണിയോടുകൂടി മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. തുടര്‍ന്ന് പൊതുസമ്മേളനവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടന്നു. 

വിശുദ്ധകുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തിലും കലാപരിപാടികളിലും വാട്ടര്‍ഫോര്‍ഡ് മലയാളീ സമൂഹം ആദ്യാവസാനം സന്നിഹിതരായിരുന്നു. സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷപരിപാടികള്‍ സമാപിച്ചു


ww2ww4ww3ww51ww8ww6

ww5

ww7

Scroll To Top