Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ നവംബര്‍ 9 ന്;മാത്യൂസ് മോര്‍ അന്തീമോസ് പങ്കെടുക്കും

വാട്ടര്‍ഫോര്‍ഡില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ നവംബര്‍ 9 ന്;മാത്യൂസ് മോര്‍ അന്തീമോസ് പങ്കെടുക്കും

വാട്ടര്‍ ഫോര്‍ഡ് :പരിശുദ്ധ പരുമല തിരുമേനിയുടെ 112മത് ഓര്‍മ പെരുന്നാള്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 9-ന് ആചരിക്കുന്നു.പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മൂവാറ്റുപുഴ മേഖല മെത്രാപോലീത്ത അഭിവന്ദ്യ ഡോ .മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി നേതൃത്വം നല്‍കും.

ഇടവക വികാരി ഫാദര്‍ ബിജു മത്തായി പാറേകാട്ടില്‍ പങ്കെടുക്കും.നവംബര്‍ പതിനൊന്നാം തീയതി രാവിലെ പത്ത് മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും.തുടര്‍ന്ന്നേര്‍ച്ച സദ്യയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.1878 വടക്കന്‍ പറവൂര്‍ യാക്കോബായ സുറിയാനി പളളിയില്‍ വച്ച് ഇരുപത്തി എട്ടാം വയസില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ആയിരുന്ന മോര്‍ ഇഗ്‌ന്യത്തോസു പത്രോസ് മൂന്നാമന്‍ മെത്രാപോലീത്തയായി വാഴിച്ച പരുമല തിരുമേനിയെ മലങ്കരയുടെ മഹാ പരിശുദ്ധന്‍ ആയി ആണ് കണക്കാക്കുന്നത്.

അന്ത്യോഖ്യാ മലങ്കര ബന്ധം നിലനിര്‍ത്തുവാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ച പരിശുദ്ധന്‍ ആണ് കൊച്ചു തിരുമേനി എന്ന് അറിയപെടുന്ന പരുമല തിരുമേനി. 1902 നവംബര്‍ രണ്ടാം തീയതി ആണ് പരിശുദ്ധ തിരുമേനി കാലം ചെയ്തത്.

Scroll To Top