Wednesday December 07, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ പരുമല പെരുനാള്‍

വാട്ടര്‍ഫോര്‍ഡില്‍ പരുമല പെരുനാള്‍

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ബാലിഗന്നര്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ പരുമല പെരുനാള്‍ കൊണ്ടാടുന്നു.
നവംബര്‍ 1ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്‌കാരവും, നവംബര്‍ 2ന് തീയതി ഞായറാഴ്ച 12 മണിക്ക് വി കുര്‍ബാനയും, തുടര്‍ന്ന് പരുമല പെരുനാളിനോടനുബന്ധിച്ചുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയും, പ്രദക്ഷിണവും, നേര്ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. കോര്‍ക്ക്, ലിമെറിക്ക് എന്നീ ഇടവകകളിലെ അംഗങ്ങളും പെരുനാളില്‍ പങ്കെടുക്കും.

സ്‌നേഹവിരുന്നോട് കൂടി പെരുനാള്‍ സമാപിക്കും. എല്ലാ വിശ്വാസികളും പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്നു അറിയിക്കുന്നു. പെരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എല്‍ദൊ വര്‍ഗീസ് നേതൃത്വം നല്‍കും.

വിശദ വിവരങ്ങള്‍ക്ക്: ഷാജി ജോണ്‍. Mob 0871268956

Scroll To Top