Friday December 09, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ നോമ്പുകാല ദ്വിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വാട്ടര്‍ഫോര്‍ഡില്‍ നോമ്പുകാല ദ്വിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വാട്ടര്‍ ഫോര്‍ഡ് : വലിയ നോമ്പ് കാലത്ത് വാട്ടര്‍ ഫോര്‍ഡില്‍ നടത്തപ്പെടുന്ന ദിദ്വിന കുടുംബ നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സീറോ മലബാര്‍ സഭാ ഭാരവാഹികള്‍ അറിയിച്ചു.

2014 മാര്‍ച്ച് 22, 23 ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിവരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാദര്‍ കുര്യന്‍ പുരമടത്തിലാണ്.

ഇതേ ദിവസം ഇതേ സമയം കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

വാട്ടര്‍ഫോഡിലെ ഡി ല സാല കോളേജ് ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരും അത്യാവശ്യം താമസ സൌകര്യം ആവശ്യമുള്ളവരും പേരു വിവരം മുന്‍കൂട്ടി ഇ – മെയില്‍ വഴിയോ ഫോണ്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യുക.ധ്യാനത്തിനു ശേഷം ദമ്പതികള്‍ക്കായി പ്രത്യേക കൌണ്‍സിലിംഗ് സൌകര്യം ഉണ്ടായിരിക്കും.
പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടാതാണ് .ധ്യാനത്തിന്റെ ആദ്യ ദിവസം താമസ സൌകര്യം ആവശ്യമുള്ളവര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ താമസ സൌകര്യം ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് സീറോ മലബാര്‍ ചാപ്ലിന്‍മാരായ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവരുമായി ബന്ധപ്പെടുക.
രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക
ജോര്‍ജ് കുട്ടി 0870566531 pmgeorgekutty70@yahoo.com
സാന്റി 0873103548
ജോ ആന്‍ഡ്ര്യൂ 0894312548
സൈജു ജോസ് 0877764278

Scroll To Top