Wednesday December 07, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ‘നോയല്‍ 2013’ ഇന്ന്

വാട്ടര്‍ഫോര്‍ഡില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ‘നോയല്‍ 2013’ ഇന്ന്

വാട്ടര്‍ഫോര്‍ഡ് :സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്, പുതുവത്സരാഘോഷവും (നോയല്‍ 2013) സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ജനുവരി നാലിന് ( ഇന്ന് ശനിയാഴ്ച ) നടക്കും.

വൈകുന്നേരം 4.30ന് വാട്ടര്‍ഫോര്‍ഡിലെ ഡി സാലെ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഇടവക വികാരി ബിജു എം. പാറേക്കാട്ടില്‍ അധ്യക്ഷത വഹിക്കും. വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. എല്‍ദോസ് പാറക്കോട്ടില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ്, ന്യൂഈയര്‍ സന്ദേശം നല്‍കും.

തുടര്‍ന്ന് ഇടവകയുടെ ആഭിമുഖ്യത്തില്‍ കരോള്‍ സര്‍വീസ്, നാടകം, ഡാന്‍സ്, തുടങ്ങിയ കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും.

Scroll To Top