Friday December 02, 2016
Latest Updates

വാടക വീട് ഒഴിയണമെന്ന കോടതി വിധി: വൃദ്ധ ദമ്പതികള്‍ക്ക് ഐറിഷ് വനിത സൗജന്യമായി വീട് നല്‍കി

വാടക വീട് ഒഴിയണമെന്ന കോടതി വിധി: വൃദ്ധ ദമ്പതികള്‍ക്ക് ഐറിഷ് വനിത സൗജന്യമായി വീട് നല്‍കി

ഡബ്ലിന്‍: വാടക വീട് ഒഴിഞ്ഞു കൊടുക്കണമെന്ന കോടതി വിധിയെ തുടര്‍ന്ന് നിരാലംബരായ വൃദ്ധ ദമ്പതികള്‍ക്ക് അമേരിക്കന്‍ ഐറിഷ് വനിതയുടെ സഹായം. ഉടന്‍ വീട് ഒഴിഞ്ഞു കൊടുക്കണമെന്ന വിധിയെ തുടര്‍ന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഭയന്ന് ഇരുന്ന മാര്‍ട്ടിന്‍, വൈലറ്റ് ദമ്പതികളുടെ കാര്യം ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് സുമനസുകള്‍ സഹായഹസ്തം നീട്ടി എത്തിയത്. അമേരിക്കയില്‍ താമസമാക്കിയ പാം മക്മഹന്‍ എന്ന 42 കാരിയാണ് മാര്‍ട്ടിനും വൈലറ്റിനും തന്റെ വീട് സൗജന്യമായി കൈമാറാന്‍ തീരുമാനിച്ചത്. 

വെസ്റ്റ് ഡബ്ലിനിലെ കാര്‍പന്റെഴ്‌സ് ടൌണിലാണ് ഈ ദമ്പതികള്‍ താമസിക്കുന്നത്. എന്നാല്‍ വീട്ടുടമകള്‍ കോടതിയില്‍ സമീപിച്ചതോടെ ദമ്പതികള്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ചൊവ്വാഴ്ച വീട് ഒഴിഞ്ഞു കൊടുകണമെന്നായിരുന്നു വിധി. ഈ വാര്‍ത്ത അറിഞ്ഞ പാം ദമ്പതികള്‍ക്ക് തന്റെ വീട് കൈമാറാന്‍ തയ്യാറാവുകയായിരുന്നു. ഡബ്ലിനില്‍ തന്നെയാണ് പാമിന്റെ വീട്.. അമേരിക്കയില്‍ കുടിയേറിയ പാം മാസാച്യൂസെറ്റ്‌സിലാണ് താമസം. മറ്റൊരു വീട് കണ്ടെത്താന്‍ ദമ്പതികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സഹായഹസ്തം നീട്ടി ഐറിഷ് വനിത രംഗത്ത് വന്നത്. 

എന്നാല്‍ ഉയര്‍ന്ന വാടക നിരക്ക് മൂലം അനുയോജ്യമായ വീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫിംഗല്‍ കൌണ്ടിയില്‍ ദമ്പതികള്‍ സോഷ്യല്‍ ഹൗസിങ്ങിനു അപേക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് വീട് നല്‍കാമെന്ന വാഗ്ദാനവുമായി ഐറിഷ് അമേരിക്കന്‍ വനിത രംഗത്ത് വന്നത്. 

Scroll To Top