Monday December 05, 2016
Latest Updates

വാടകവീട് മാറിയപ്പോള്‍ അഡ്രസ്സ് മാറ്റിയില്ലെന്ന ഗാര്‍ഡയുടെ പരാതി :മലയാളി യുവതിയ്‌ക്കെതിരെയുള്ള കേസ് ഡബ്ലിന്‍ കോടതി റദ്ദാക്കി

വാടകവീട് മാറിയപ്പോള്‍ അഡ്രസ്സ് മാറ്റിയില്ലെന്ന ഗാര്‍ഡയുടെ പരാതി :മലയാളി യുവതിയ്‌ക്കെതിരെയുള്ള കേസ് ഡബ്ലിന്‍ കോടതി റദ്ദാക്കി

ഡബ്ലിന്‍ :താമസസ്ഥലം മാറിയപ്പോള്‍ ഗാര്‍ഡാ കാര്‍ഡിലെ അഡ്രസ് മാറ്റാതിരുന്നതിനെതിരെ ഗാര്‍ഡ മലയാളിയായ യുവതിക്കെതിരെഎടുത്ത കേസ് ഡബ്ലിന്‍ കോടതി റദ്ദാക്കി .

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.അവധിയ്ക്ക് നാട്ടില്‍പോയ ദമ്പതികള്‍ നാട്ടിലേയ്ക്ക് പോകുന്നതിന് മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേയ്ക്ക് മാറിയിരുന്നു. എന്നാല്‍ ഗാര്‍ഡാ കാര്‍ഡിലെ അഡ്രസ് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

ഇടുക്കി ജില്ലയില്‍ നിന്നുള്ള ദമ്പതികളില്‍ ,ഭര്‍ത്താവ് സ്വകാര്യ ആവശ്യത്തിനായി നാട്ടില്‍ തങ്ങേണ്ടി വന്നതിനാല്‍ ഡബ്ലിനില്‍ നേഴ്‌സായ ഭാര്യ ഒറ്റയ്ക്കാണ് ഡബ്ലിനിലേയ്ക്ക് മടങ്ങിയത്.വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ ഗാര്‍ഡ അഡ്രസ്സ് സ്ഥിരീകരണത്തിനായി ചോദിച്ചപ്പോള്‍ യുവതി പുതിയ അഡ്രസ് തന്നെയാണ് പറഞ്ഞത്.
ഇതേ തുടര്‍ന്ന് ഗാര്‍ഡാകാര്‍ഡിലെ അഡ്രസ്സ് ഉടന്‍തന്നെ പുതുക്കണമെന്ന് അധികൃതര്‍ യുവതിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു .

പിറ്റേദിവസം തന്നെ ഓണ്‍ ലൈനിലൂടെ അഡ്രസ്സ് മാറ്റാനുള്ള അപേക്ഷ അയച്ചെങ്കിലും ഗാര്‍ഡാ ഓഫീസില്‍ നിന്നും ഇത് സ്ഥിരീകരിച്ച് കൊണ്ടുള്ള മറുപടിയൊന്നും ലഭിച്ചതുമില്ല.ഗാര്‍ഡയുടെ ഓണ്‍ ലൈന്‍ സര്‍വിസില്‍ നിന്നും ഇത്തരം മെയിലുകള്‍ക്ക് സാധാരണയായി മറുപടി ലഭിക്കാരില്ലാത്തത് കൊണ്ട് യുവതി അത് കാര്യമായി എടുത്തതുമില്ല .

എന്നാല്‍ കുറെനാളുകള്‍ക്ക് ശേഷമാണ് അഡ്രസ്സ് മാറ്റാത്തതിനാല്‍ യുവതിയുടെ പേരില്‍ കേസുണ്ടെന്നും ഡബ്ലിന്‍ കോടതിയില്‍ ഹാജരാവണം എന്നും ആവശ്യപ്പെട്ട് ഇവര്‍ക്ക് കോടതിയുടെ സമന്‍സ് എത്തിയത് .

ഇതിനിടെ ഭര്‍ത്താവ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയിരുന്നു.സോളിസിറ്റരെ കണ്ട് ഉപദേശം തേടിയ ശേഷം ഡബ്ലിന്‍ കോടതിയില്‍ നിശ്ചിത ദിവസം നേരിട്ട് ഹാജരായി.

എയര്‍പോര്‍ട്ടില്‍ രേഖകള്‍ പരിശോധിച്ച ഗാര്‍ഡാ ഓഫിസറും കോടതിയില്‍ ഹാജരുണ്ടായിരുന്നു.
അഡ്രസ് മാറാനുള്ള അപേക്ഷ ഓണ്‍ലൈനില്‍ അയച്ചു എന്ന് തെളിയിക്കുന്ന രേഖ ദമ്പതികള്‍ ഹാജരാക്കിയതോടെ കുറ്റം റദ്ദക്കിയതായി കോടതി ഉത്തരവിടുകയായിരുന്നു.
താമസ സ്ഥലം മാറുമ്പോള്‍ ഗാര്‍ഡാ കാര്‍ഡിലെ അഡ്രസ്സ് മാറ്റിയില്ലെങ്കില്‍ 3000 യൂറോ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് . മേല്‍വിലാസം മാറിയാല്‍ പിറ്റേദിവസം തന്നെ ഗാര്‍ഡാകാര്‍ഡിലെ അഡ്രസ്സും മാറ്റണം എന്നാണ് നിയമം .

സ്പൗസ് വിസയോ ഡിപ്പന്‍ഡന്റ്റ് വിസയോ ഉള്ളവരില്‍ ആരെങ്കിലും ഒരാള്‍ മാത്രം അഡ്രസ്സ് മാറ്റി നല്‍കിയാല്‍ മതിയെന്നാണ് മിക്ക ദമ്പതികളും കരുതുന്നത്.ഗാര്‍ഡാ കാര്‍ഡുള്ള ഓരോരുത്തരും വ്യക്തിപരമായി തന്നെ അഡ്രസ്സ് മാറ്റിയില്ലെങ്കില്‍ പ്രശ്‌നകുരുക്കില്‍ വീഴുമെന്നാണ് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നത്like-and-share

Scroll To Top