Wednesday December 07, 2016
Latest Updates

വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രത്തില്‍ പിറന്ന ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു

വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രത്തില്‍ പിറന്ന ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. ഗാമി എന്ന് പേരുള്ള നവജാത ശിശുവിനെയാണ് ഉപേക്ഷിച്ചത്.ഇരട്ടക്കുട്ടികളില്‍ ഒന്നിനെയാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചത്. ഒരുആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഈ ദമ്പതികള്‍ക്ക് പിറന്നത്. ഇതില്‍ ആണ്‍കുട്ടിയാണ് ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച് പിറന്നത്. ബാങ്കോങ്ങിലെ ഒരു യുവതിയുടെ ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്താണ് ദമ്പതികള്‍ കുട്ടിക്ക് ജന്മം കൊടുത്തത്.

11700 ഓസ്‌ട്രേലിയന്‍ ഡോളര്‍ പ്രതിഫലം നല്‍കിയാണ് ഈ ദമ്പതികള്‍ ഗര്‍ഭധാരണത്തിനായി വാടക അമ്മയെ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളില്‍ ഒരാള്‍ക്ക് ഡൌണ്‍ സിന്‍ഡ്രോം ബാധിച്ചതായി മനസിലായതോടെ ദമ്പതികള്‍ ആണ്‍കുട്ടിയെ ബാങ്കോങ്ങില്‍ ഉപേക്ഷിച്ച്‌നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു. വാടക ഗര്‍ഭപാത്രം നല്കിയ സ്ത്രീയുടെ സംരക്ഷണയിലാണ് ഈ കുട്ടി ഇപ്പോഴുള്ളത്. ആരോഗ്യവതിയായ കുഞ്ഞിനെ മാത്രമേ ദമ്പതികള്‍ കൂടെ കൊണ്ടുപോകാന്‍ തയ്യാറായുള്ളൂ എന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടാരമണ്‍ ചനുബെ എന്ന 21 കാരിയാണ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് ഈ യുവതി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറായത്. ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ താന്‍ വളര്‍ത്തുമെന്ന് ഈ യുവതി പറഞ്ഞു. രണ്ട് മക്കളുള്ള യുവതി തന്റെ സ്വന്തം കുഞ്ഞിനെപ്പോലെ ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ കുട്ടിയെ വളര്‍ത്തുമെന്ന് പറഞ്ഞു.

Scroll To Top