Sunday December 04, 2016
Latest Updates

വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ക്കായി നിയമനിര്‍മ്മാണം വേണം; സിന്‍ ഫെന്‍ പാര്‍ട്ടി

വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ക്കായി നിയമനിര്‍മ്മാണം വേണം; സിന്‍ ഫെന്‍ പാര്‍ട്ടി

ഡബ്ലിന്‍:അയര്‍ലണ്ടിലെ വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിയമ നിര്‍മ്മാണം ഉടന്‍ നടത്തണമെന്ന് രാഷ്ട്രീയ കക്ഷിയായ സിന്‍ ഫെയ്ന്‍. ഉടമസ്ഥന് വീട് വില്‍ക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അത് നേരത്തെ തന്നെ വാടകക്കാരെ അറിയിക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് സിന്‍ ഫെയ്ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടൈറല്‍സ്ടൗണിലെ ക്രൂയിസ് പാര്‍ക്ക് എസ്റ്റേറ്റിലുള്ള 103 വാടക വീടുകള്‍ ഒഴിഞ്ഞുകൊടുക്കാനായി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ നിയമമനുസരിച്ച് വീട് വില്പ്പന നടത്തണമെങ്കില്‍ ഉടമസ്ഥന് എപ്പോള്‍ വേണമെങ്കിലും വാടകക്കാരെ ഇറക്കിവിടാം. ഇതിന് മാറ്റം വരുത്താനാണ് പുതിയ നിയമം കൊണ്ടു വരേണ്ടതെന്ന് സിന്‍ ഫെയ്ന്‍ നേതാവായ ഓയിന്‍ ഒബ്രിയന്‍ വ്യക്തമാക്കി.

‘കഴിഞ്ഞയാഴ്ച ടൈറല്‍സ്ടൗണില്‍ 208 കുടുംബങ്ങളോട് വാടകവീട് ഒഴിഞ്ഞുകൊടുക്കാനായി നോട്ടീസ് നല്‍കുകയുണ്ടായി. ഇതില്‍ പലരും ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണ്. ഇവരെ ഇറക്കിവിടാന്‍ ആവശ്യമായി വന്നത് വെറുമൊരു വെള്ളക്കടലാസാണ്’ അദ്ദേഹം പറഞ്ഞു.

‘വീടൊഴിയാനായി വാടകക്കാര്‍ക്ക് 12 മാസം മുന്‍പേയെങ്കിലും നോട്ടീസ് നല്‍കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തണം,’ ഒബ്രിയന്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top