Wednesday December 07, 2016
Latest Updates

വാടകക്കാരുടെ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയ ഏജന്റ് പിടിയില്‍

വാടകക്കാരുടെ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയ ഏജന്റ് പിടിയില്‍

ഡബ്ലിന്‍: വാടകക്കാരുടെ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയ എജന്റ്പിടിയില്‍. ഡബ്ലിനിലെ വാടക എജന്റ് ജോനാഥന്‍ ചബ്ബ് ആണ് പിടിയിലായത്. 2012 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇയാള്‍ 8600 യൂറോ സ്വന്തം അക്കൌണ്ടിലേക്ക്മാറ്റിയിരുന്നു. കേസില്‍ ഡബ്ലിന്‍ ക്രിമിനല്‍ സര്‍ക്യൂട്ട് കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ക്കെതിരെ ചുമത്തിയ 11 ഓളം കുറ്റകൃത്യങ്ങളില്‍ ചബ്ബ് കുറ്റക്കാരനെന്ന് തെളിഞ്ഞു.

ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിന് കേസ് മാറ്റി വച്ചു. ഇയാള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം കമ്മ്യൂണിറ്റി സര്‍വീസ് വിധിക്കാനാകുമോ എന്ന് കോടതി പരിശോധിച്ച് വരികയാണ്. ഗ്രാന്‍്‌റ് തോര്‍ന്‍റന്‍ റിസീവേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികളുടെ വാടക കമ്പനി അക്കൌണ്ടിലേക്ക് മാറ്റാതെ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റി എന്നാണു കേസ്. കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് പണം തിരിമറിനടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

അടിച്ചു മാറ്റാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും താല്‍ക്കാലിക തിരിമറി നടത്തിയ ശേഷം പണം തിരികെ നല്‍കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ചെറിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഒഴികെ ചബ്ബ് മറ്റ് കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യം പരിഗണിച്ച് കോടതി ഇയാള്‍ക്ക് കമ്മ്യൂണിറ്റി സര്‍വീസ് വിധിച്ചേക്കുമെന്നാണ് സൂചന.

Scroll To Top