Thursday December 08, 2016
Latest Updates

വാടകക്കാരന്‍ ജലനിരക്ക് അടച്ചില്ലെങ്കില്‍ വീട്ടുടമ അടയ്ക്കണമെന്ന് നിയമം :ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ധനമന്ത്രി 

വാടകക്കാരന്‍ ജലനിരക്ക് അടച്ചില്ലെങ്കില്‍ വീട്ടുടമ അടയ്ക്കണമെന്ന് നിയമം :ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ധനമന്ത്രി 

ഡബ്ലിന്‍: വാടകക്കാരുടെ ജലനിരക്ക് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ ഐറിഷ് വാട്ടറിനോട് ആവശ്യപ്പെട്ടു . വാടക വീടുകളില്‍ താമസിക്കുന്നവര്‍ ഐറിഷ് വാട്ടറുമായി കോണ്‍ട്രാക്റ്റ് ഒപ്പിടുന്നില്ലെങ്കില്‍ ഉത്തരവാദിത്വം വാടകക്കാരാണോ ഉടമസ്ഥനോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഐറിഷ് വാട്ടറിന്റെ പ്രസ്താവനകളില്‍ വൈരുദ്ധ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. വാടകക്കാരന്‍ ബില് അടയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഉത്തരവാദിത്വം വീട്ടുടമസ്ഥനായിരിക്കുമെന്നാണ് നിലവിലെ വ്യവസ്ഥ. 

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ആശയ വ്യക്തത വരേണ്ടതുണ്ടെന്ന് ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. വാടക വീടുകളിലെ ജലനിരക്ക് സംബന്ധിച്ച് ഐറിഷ് വാട്ടര്‍ ഓരോ ദിവസവും വ്യതസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 5,000 വീട്ടുടമസ്ഥര്‍ അംഗങ്ങളായ സംഘടനയാണ് ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍. വാടകക്കാര്‍ അവരുടെ പിപിഎസ് നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ വീട്ടുടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന പ്രഖ്യാപനം വ്യക്തമാകുന്നില്ലെന്ന് സംഘടന പറഞ്ഞു. 

നിലവില്‍ 475,000 പേര്‍ വാടക വീടുകളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ജലനിരക്ക് അടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് പറയുന്നതും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു. ജലവിതരണം നിയന്ത്രിക്കാന്‍ മാത്രമേ ഐറിഷ് വാട്ടറിന് അധികാരമുള്ളൂ. ഇത് സംബന്ധിച്ച് വീട്ടുടമസ്ഥര്‍ ഉന്നയിച്ച ആശങ്ക പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിനിടെ ജലനിരക്ക് അടയ്ക്കാത്ത വാടകക്കാരെ വീട് ഒഴിപ്പിക്കുമെന്ന് ചില കൌണ്‍സിലുകള്‍ ഭീഷണി കത്ത് അയച്ചത് വിവാദമായിരുന്നു. എന്നാല്‍ ഇത്തരമൊരു കത്ത് തെറ്റായി അയച്ചതാണെന്നാണ് ഇപ്പോള്‍ അധികൃതരുടെ വിശദീകരണം

Scroll To Top