Thursday December 08, 2016
Latest Updates

വാടകകെട്ടിടം പി ആര്‍ ടി ബി യില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉടമയ്ക്ക് പിഴ വിധിച്ചു 

വാടകകെട്ടിടം പി ആര്‍ ടി ബി യില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉടമയ്ക്ക് പിഴ വിധിച്ചു 

ഡബ്ലിന്‍:വാടക കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് രണ്ടു കെട്ടിട ഉടമകള്‍ക്ക് പിഴ വിധിച്ചു. 3,500 യൂറോയാണ് പിഴയായി വിധിച്ചത്. കൂടാതെ 5,000 യൂറോ കെട്ടി വയ്ക്കുകയും വേണം.
കെട്ടിടങ്ങള്‍ പ്രൈവറ്റ് റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിനു (പി ആര്‍ ടി ബി)കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാണ് പിഴ. 90 യൂറോയാണ് രജിസ്‌ട്രേഷന്‍ തുക.
ഡബ്ലിന്‍ 13ലെ ഡൊനാഗ്‌മെഡിലെ ഗ്രാങ്‌മോര്‍ കോര്‍ട്ടിലുള്ള ഡെരെക്ക് ദോഹര്‍ട്ടി എന്നയാളുടെ പേരിലാണ്‍ ആദ്യത്തെ കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടൊബര്‍ ഒന്നിനാണ് ഇയാള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയിരുന്നത്. ഡബ്ലിന്‍ 3യിലെ ഈസ്റ്റ്‌വോളിലുള്ള സെലെഡോണ്‍ റോഡിലെ കെട്ടിടം രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇയാള്‍ വീഴ്ച്ച വരുത്തിയതായി പി ആര്‍ ടി ബി പറയുന്നു. പി ആര്‍ ടി ബി യുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിക്കുക കൂടി ചെയ്തതോടെ ജനുവരി 12ന് വിചാരണ തുടങ്ങി ഇയാളുടെ അഭാവത്തില്‍ തന്നെ ശിക്ഷ വിധിക്കുകയായിരുന്നു. 3,000 യൂറോയാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. കൂടാതെ 2,500 യൂറോ കേസ് ചിലവിലെയ്ക്ക് ഒടുക്കുകയും വേണം.

കോര്‍ക്കിലെ സണ്‍ഡേ വെല്‍ റോഡിലെ ക്രോസ് ഗണ്‍ ലൈന്‍ സ്ട്രീറ്റിലെ ഡാനിയല്‍ ഓ കീഫ് എന്നയാളുടെ പേരിലായിരുന്നു രണ്ടാമത്തെ കേസ്. കോര്‍ക്കിലെ തന്നെ പോപ്‌സ് ക്വേയില്‍ നോര്‍ത്ത് ക്വെ പ്‌ളേസിലുള്ള കെട്ടിടമാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയത്. മെയ് 11ന് ആരംഭിച്ച വാദത്തില്‍ ഇയാള്‍ക്ക് 500 യൂറോ പിഴവിധിച്ചു. 2,500 യൂറോ അധികമായി കെട്ടിവയ്ക്കുകയും വേണം.
വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ പി ആര്‍ ടി ബി ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം 29,256 നോട്ടീസുകള്‍ കെട്ടിട ഉടമകള്‍ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു

Scroll To Top