Wednesday December 07, 2016
Latest Updates

വഴി കാണിക്കുന്ന ഷൂസ് 

വഴി കാണിക്കുന്ന ഷൂസ് 

ഇനി വഴി കാണിക്കുന്ന ഷൂസും. ലേ ചല്‍ എന്നാണ് ഈ ഉല്‍പ്പന്നത്തിന്റെ പേര്‍. ക്രിസ്പിന്‍ ലോറന്‍സ്, അനിരുദ്ധ് ശര്‍മ എന്നീ എഞ്ചിനീയര്‍മാരാണ് ഈ വഴികാണിക്കുന്ന ഷൂസിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. ജി.പി.എസ് സംവിധാനത്തോടെയാണ് ഈ ഷൂട്ട് പ്രവര്‍ത്തിക്കുന്നത്. ഷൂസില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിറ്റാച്ചബിള്‍ ബ്ലൂടുത്ത് ട്രാന്‍സീവര്‍ സ്മാര്‍ട് ഫോണ്‍ ആപ് വഴി ഗൂഗിള്‍ മാപ്പുമായി കണക്ട് ചെയ്താണ് സ്മാര്‍ട് ഷൂസ് പ്രവര്‍ത്തിക്കുന്നത്. 

വഴി മുന്‍കൂട്ടി അറിയിക്കുമെന്നതാണ് ഈ ഷൂസിന്റെ പ്രത്യേകത. ഉദ്ധിഷ്ട സ്ഥലത്ത് എത്തിച്ചേരുന്നതിനായി എത്ര അടി നടന്നു, ദൂരമെത്ര, ഇതിനായി ഉപഭോക്താവിന്റെ എത്ര കലോറി നഷ്ടമായി തുടങ്ങിയ കാര്യങ്ങള്‍ ഈ ഷൂസ് വിശദമായി പറഞ്ഞു തരും. ഈ ഷൂസ് അടുത്ത സെപ്തംബറില്‍ വിപണിയിലെത്തുമെന്നാണ് വിവരം

Scroll To Top