Saturday December 10, 2016
Latest Updates

വഴിയരുകില്‍ ഉറങ്ങിയവരെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു

വഴിയരുകില്‍ ഉറങ്ങിയവരെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു

മുംബൈ: വഴിയരുകില്‍ കിടന്ന ഉറങ്ങിയവരെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഇന്ന് കോടതിയില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് സാക്ഷികള്‍ സല്‍മാന്‍ ഖാനെ തിരിച്ചറിഞ്ഞത്. മദ്യലഹരിയില്‍ സല്‍മാന്‍ ഖാന്‍ ഓടിച്ച കാര്‍ കയറി വഴിയരുകില്‍ കിടന്ന ഉറങ്ങുകയായിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കേസ്.

2002 സെപ്റ്റംബര്‍ 28 നാണ് സംഭവം നടന്നത്. സല്‍മാന്റെ എസ് യു വി കാറാണ് വഴിയരുകില്‍ കിടന്നവരുടെ ജീവന്‍ എടുത്തത്. അന്ന് കാര്‍ ഓടിച്ചിരുന്നത് സല്‍മാന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് ദൃക്‌സാക്ഷികള്‍ സല്ലുവിനെ തിരിച്ചറിഞ്ഞത്.

വഴിയില്‍ കിടന്നവരെ കാറിടിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ െ്രെഡവിംഗ് സീറ്റില്‍ നിന്ന് മാറുകയും ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തതായും ദൃക്‌സാക്ഷികള്‍ കോടതിയെ ബോധിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് കേസില്‍ കഴിഞ്ഞ മാസം പുനര്‍വിചാരണ ആരംഭിക്കുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സല്മാനെതിരെ ചുമത്തിയിരിക്കുന്നത്.

Scroll To Top