Tuesday December 06, 2016
Latest Updates

വലിച്ചെറിയുന്ന ബാഗേജുകളുടെ വീഡിയോ,അയര്‍ലണ്ടിലെ വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യാത്രക്കാര്‍

വലിച്ചെറിയുന്ന ബാഗേജുകളുടെ വീഡിയോ,അയര്‍ലണ്ടിലെ വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യാത്രക്കാര്‍

 ഡബ്ലിന്‍ :നമ്മള്‍ യാത്രക്കാര്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ബാഗേജുകള്‍ എങ്ങനെയാണ് എയര്‍ലൈന്‍സുകാര്‍ കൈകാര്യം ചെയ്യന്നത് എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വീഡിയോ.

അയര്‍ലണ്ടിന്റെ സ്വന്തം എയര്‍ ട്രാവല്‍ കമ്പനിയായ റൈനയര്‍ എയര്‍ലൈന്‍സില്‍ യാത്രക്കാരുടെ ബാഗേജ്എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നത്തിന്റെ ദൃശ്യമാണ് പുറത്തു വന്നത്. റൈനയര്‍ എയര്‍ലൈന്‍സില്‍ യാത്രക്കാരുടെ ബാഗേജുകള്‍ അലക്ഷ്യമായി വിമാനത്തിനുള്ളിലേയ്ക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളാണിത്.

ബാഗേജുകള്‍ അകത്തേയ്ക്ക് കയറ്റുമ്പോള്‍ അവ അശ്രദ്ധമായി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ തന്നെയാണ് ഈ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് റൈനയര്‍ എയര്‍ലൈന്‍സ് ഇപ്രകാരം അലക്ഷ്യം കൈകാര്യം ചെയ്യുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.റൈനയര്‍ മാത്രമല്ല ഇത്തിഹാദും,എയര്‍ ലിംഗസും എമറിറ്റ്‌സും അടക്കമുള്ള വിമാനക്കമ്പനികളും ഇക്കാര്യത്തില്‍ വ്യത്യസ്ഥമല്ലെന്നു യാത്രാക്കാര്‍ പരാതിപ്പെടുന്നു.

സംഭവം വിവാദമായതോടെ ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൈനയര്‍ അധികൃതര്‍ അറിയിച്ചു. റൈനയര്‍ എയര്‍ലൈന്‍സിലെ യാത്രക്കാരുടെ ബാഗേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ദൃശ്യങ്ങളില്‍ കാണുന്ന ജീവനക്കാരെ പുറത്താക്കണമെന്ന് വിമാനത്താവള അധികൃതരോട് റൈനയര്‍ ആവശ്യപ്പെട്ടു.

Scroll To Top