Friday December 09, 2016
Latest Updates

വര്‍ഷം തോറും 500 ഡോളര്‍ ലാഭിക്കാവുന്ന ഓണ്‍ലൈന്‍ പേമെന്റ് പദ്ധതിയുമായി ഐറിഷ് കമ്പനി ഇന്ത്യയില്‍

വര്‍ഷം തോറും 500 ഡോളര്‍ ലാഭിക്കാവുന്ന ഓണ്‍ലൈന്‍ പേമെന്റ് പദ്ധതിയുമായി ഐറിഷ് കമ്പനി ഇന്ത്യയില്‍

ഡബ്ലിന്‍ : വിദേശങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠന ചിലവുകളും ഫീസുകളും ഓണ്‍ലൈന്‍ വഴി അടക്കാനുള്ള പദ്ധതിയുമായി ടെക്‌സ്ബാക്ക് ഗ്രൂപ്പ് ഇന്ത്യയിലെത്തി.. ഉപരി പഠനത്തിനായി അയര്‍ലണ്ടടക്കമുള്ള വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് ‘പേ ടു സ്റ്റഡി’ എന്ന പേരില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നത്.
ആസ്‌ത്രേലിയ ന്യൂസിലാന്‍ഡ്, കാനഡ, യുഎസ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെയുള്ള യൂനിവേഴ്‌സിറ്റികളിലേക്ക് ഇത്തരത്തില്‍ ഫീസടവുകള്‍ നടത്താനാണ് തീരുമാനം.
അയര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌സ്ബാക്ക് ഗ്രൂപ്പാണ് ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ പേമെന്റ് പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ പേമെന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ പ്രദേശങ്ങളിലെ ലോക്കല്‍ ബാങ്കുകളിലൂടെയും പേമെന്റ് നടത്താവുന്നതാണെന്ന് ടെക്‌സ്ബാക്ക് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടെറി ക്ലൂണ്‍ പറഞ്ഞു.
ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കും ഈ പദ്ധതിക്കു പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ഇതിന് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിക്കഴിഞ്ഞതായും ടെറി ക്ലൂണ്‍ പറയുന്നു.
ഇത്തരത്തില്‍ പേമെന്റ് നടത്തിക്കഴിഞ്ഞാല്‍ 48മണിക്കൂറിനുള്ളില്‍ തന്നെ അത് വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ എത്തിച്ചേര്‍ന്നിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പേ ടു സ്റ്റഡി വഴി പേമെന്റ് നടത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 500 ഡോളറോളമെങ്കിലും ഒരു വിദ്യാര്‍ത്ഥിക്ക് ലാഭിക്കാനാകുമെന്നാണ് ടെക്‌സ്ബാക്ക് ഗ്രൂപ്പ് അറിയിക്കുന്നത്.
എഡ്‌വൈസ്, എഡ്യുവേള്‍ഡ്, ന്യൂ സ്‌െ്രെറ്റഡ്‌സ് തുടങ്ങിയ കമ്പനികളുമായി ഒത്തുചേര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി വിദേശങ്ങളിലേക്കാകര്‍ഷിക്കാനുള്ള മാര്‍ഗം തേടുകയാണ് കമ്പനി. പദ്ധതിയുടെ ബാങ്കിംഗ് പാര്‍ട്ണര്‍ ബാര്‍ക്ലേ ബാങ്കാണ്.
ഇതിന്റെ ഭാഗമായി മുംബൈയില്‍ പുതിയ ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ടെക്‌സ്ബാക്ക് ഗ്രൂപ്പ്. പേ ടു സ്റ്റഡി പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എ്‌നതുതന്നെയാണ് പുതിയ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന്‌ടെറി ക്ലൂണ്‍ പറഞ്ഞു.
തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ടന്റെ നേതൃത്വത്തില്‍ നടത്തിയ അഞ്ചു ദിവസത്തെ ഇന്ത്യന്‍ പര്യടനത്തില്‍ പങ്കാളിയായി എത്തിയതായിരുന്നു ടെറി ക്ലൂണ്‍. ഏകദേശം 42ഓളം ഐറിഷ് കമ്പനി പ്രതിനിധികളാണ് മന്ത്രി ബര്‍ടന്റെ കൂടെ ഇന്ത്യന്‍ പര്യടനത്തിനെത്തിയിരിക്കുന്നത്.
പേമെന്റ് സര്‍വ്വീസിന്റെ കൂടെ ടാക്‌സാഷന്‍, ഫിനാന്‍സ് യാത്രാ ആനുകൂല്യം തുടങ്ങിയ കാര്യങ്ങളിലും ടെക്‌സ്ബാക്ക് പുതിയ മാറ്റങ്ങള്‍ വരുത്താമെന്ന് പ്രതീക്ഷിക്കുന്ന

Scroll To Top