Saturday December 10, 2016
Latest Updates

വര്‍ഷം:മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമ ഡബ്ലിനില്‍ പ്രദര്‍ശനം ഇന്ന് കൂടി മാത്രം 

വര്‍ഷം:മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമ ഡബ്ലിനില്‍ പ്രദര്‍ശനം ഇന്ന് കൂടി മാത്രം 

ഡബ്ലിന്‍:മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമ വര്‍ഷം ഇന്ന് (ചൊവ്വ)കൂടിയേ ഡബ്ലിനില്‍ പ്രദര്‍ശനം ഉണ്ടാവുകയുള്ളൂ എന്ന് വിതരണക്കാരായ സാമീസ് മൂവീസ് അറിയിച്ചു.മുന്‍ അറിയിപ്പ് പ്രകാരം നവംബര്‍ 24,25 തിയതികളില്‍ ഡബ്ലിനിലെ VUE സിനിമാസില്‍ നടത്താനിരുന്ന പ്രദര്‍ശനങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായും വിതരണക്കാര്‍ അറിയിച്ചു.

വാട്ടര്‍ഫോര്‍ഡ്,സ്ലൈഗോ ,ലിമറിക്ക് ,ലെറ്റര്‍കെന്നി,ഡറി എന്നിവിടങ്ങളിലും വര്‍ഷം പ്രദര്‍ശിപ്പിക്കുന്നുണ്ട് 

നാട്ടില്‍ മടങ്ങി ചെല്ലുന്ന പ്രവാസി മലയാളിയുടെ കഥ പറയുന്ന വര്‍ഷം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്.വേണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത് 

വേണു, സാധാരണക്കാരന്‍. ഏറെ നാള്‍ ഗള്‍ഫിലായിരുന്നു. ഒടുവില്‍ സ്വസ്ഥമായി ജീവിക്കാന്‍ നാട്ടിലേക്ക് മടങ്ങി. ഭാര്യ നന്ദിനി, ഏക മകന്‍ ആനന്ദ് എന്നിവരുമായി സ്വന്തം കുടുംബകാര്യങ്ങളുമായി സന്തോഷത്തോടെ കഴിയുകയാണിപ്പോള്‍ വേണു. അതിമോഹങ്ങളില്ലാത്ത ശാന്തമായ ജീവിതം.
മുന്‍ ഗള്‍ഫുകാരനാണെങ്കിലും വെറുതെയിരിക്കാന്‍ പറ്റില്ലല്ലോ. കുടുംബം പോറ്റണ്ടേ? ഒരു തൊഴില്‍ എന്ന നിലയില്‍ വളരെ ചെറിയ നിലയില്‍ മകന്റെ പേരില്‍ ആനന്ദ് ഫിനാന്‍സ് എന്ന സ്ഥാപനം തുടങ്ങി. കൊള്ളലാഭം ഈടാക്കാതെ വളരെ ലളിതമായ വ്യവസ്ഥയില്‍ പണമിടപാട് നടത്തിയ വേണു, ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടു. ക്രമേണ സ്ഥാപനം വളര്‍ന്നു. ജനങ്ങള്‍ക്ക് വേണുവിലുള്ള വിശ്വാസവും സ്‌നേഹവും വര്‍ദ്ധിച്ചതോടെ സ്ഥാപനവും പ്രശസ്തമായി.അതോടെ നിലവിലുണ്ടായിരുന്ന മറ്റു ഫിനാന്‍സ് കമ്പനികളെ ദോഷമായി ബാധിച്ചു. മിത്രങ്ങള്‍ ശത്രുക്കളായി.

ബിനിനസില്‍ സത്യമുണ്ടാകണമെന്നും നേര്‍വഴിയില്‍ ജീവിക്കണമെന്നും ആഗ്രഹിച്ച് കഴിയുന്ന വേണുവിന്റെ മുന്നില്‍ പെട്ടെന്നു കടന്നുവന്ന ശത്രുക്കള്‍ എല്ലാം തകിടം മറിച്ചു. അതോടെ അന്നുവരെ കാണാത്ത, സമൂഹത്തിന്റെയും ജീവിതത്തിന്റെയും മറ്റു മുഖങ്ങള്‍ വേണു കണ്ട് ഒന്നു പകച്ചു. തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ‘വര്‍ഷം’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് ശങ്കര്‍ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വര്‍ഷം’ എന്ത് കൊണ്ടും മലയാളത്തിലെ നല്ല സിനിമകളില്‍ ഒന്നാണെന്ന് നിരൂപകര്‍ പറയുന്നു.. മമ്മൂട്ടി വേണുവായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശാ ശരത്ത് നന്ദിനിയാകുമ്പോള്‍ മാസ്റ്റര്‍ നബീഷ് ആനന്ദമായി വേഷമിടുന്നു.

പ്രദര്‍ശന സമയങ്ങള്‍ 

VUE സിനിമ ഡബ്ലിന്‍ 

18th November 2014 at 7 PM

ഓഡിയോണ്‍ സിനിമാസ് ലിമറിക്ക് 
22nd November 2014 at 6.30 PM
ഓഡിയോണ്‍ സിനിമാസ് വാട്ടര്‍ഫോര്‍ഡ് 
22nd November 2014 at 6.30 PM
ഗെയ്റ്റി സിനിമാസ് സ്ലൈഗോ 
23rd November 2014 at 6.30 PM
സെഞ്ച്വറി സിനിമാസ് ലെറ്റര്‍കെന്നി 
23rd November 2014 at 2.30 PM 
ബ്രന്‌സ്വിക് സൈന്‍ബൗള്‍ ഡറി 
29th November 2014 at 1.30 PM


Scroll To Top