Thursday December 08, 2016
Latest Updates

വര്‍ദ്ധിപ്പിച്ച ബസ് ,റയില്‍ നിരക്കുകള്‍ നിലവില്‍ വന്നു

ഡബ്ലിന്‍ :യാത്രക്കാരെ വീണ്ടും വെട്ടിലാക്കിക്കൊണ്ട് പുതുക്കിയ യാത്രാനിരക്കുകള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. . ഡബ്ലിന്‍ ബസ്സ്, ഡാര്‍ട്ട്, ലുവാസ്, ബസ്സ് എയ്‌റീന്‍ സര്‍വ്വീസുകളും ഐറിഷ് റെയില്‍വേയുമാണ് ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. ഗതാഗത ഭീമന്‍മാരായ ഡബ്ലിന്‍ ബസ്സ് സര്‍വ്വീസും ഡാര്‍ട്ടുമാണ് ടിക്കറ്റുകള്‍ക്ക് 20 സെന്റോളം വില വര്‍ദ്ധിപ്പിച്ചത്.

1.65 യൂറോയില്‍ നിന്ന് 1.85 യൂറോ ആയും, 2.15 യൂറോയില്‍ നിന്ന് 2.35 യൂറോ ആയും, 2.40 യൂറോയില്‍ നിന്ന് 2.60 യൂറോ ആയും, 2.80 യൂറോയില്‍ നിന്ന് 3.05 യൂറോ ആയുമാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 20 സെന്റോളം കൂടിയ വില യാത്രക്കാരന്‍ ഇനിമുതല്‍ നല്‍കേണ്ടി വരും.
ബസ് എയ്‌റീനിന്റെ ടിക്കറ്റുകളിലും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 5ശതമാനത്തോളം വില വര്‍ദ്ധനവാണ് ബസ് എയ്‌റീനില്‍ നടപ്പിലാക്കിയിരിക്കുന്നത്. ലുവാസിന്റെ ടിക്കറ്റ് വിലയും 10മുതല്‍ 20 സെന്റ് വരെ വര്‍ദ്ധിക്കും.

ഐറിഷ് റെയില്‍ ടിക്കറ്റ് ചാര്‍ജിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 25 സെന്റ് വര്‍ദ്ധനവാണ് റെയില്‍വേ ടിക്കറ്റ് ചാര്‍ജില്‍ വരുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കായ 2.80 യൂറോ എന്നത് ഇനി 3.05 യൂറോ എന്നായി മാറും.

എന്നാല്‍ ഗതാഗത സൗകര്യങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നേഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തലവന്‍ ജെറി മൂര്‍ഫി പറഞ്ഞത്.
വില ചുരുക്കലുമായി ബന്ധപ്പെട്ട അനുകൂല നിലപാട് ഓപറേറ്റര്‍മാര്‍ തീരുമാനിച്ചതാണെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ സമയമെടുക്കുമെന്നും സബ്‌സിഡി റവന്യൂ വിഭാഗങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കില്ലെന്നും ജെറി മൂര്‍ഫി പറഞ്ഞു.
സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഇത്തരത്തില്‍ യാത്രാക്കൂലിയില്‍ വര്‍ദ്ധനവ് വരുത്തേണ്ടത് വരും വര്‍ഷങ്ങളിലും ആവശ്യമാണെന്ന് ജെറി മൂര്‍ഫി കൂട്ടിച്ചേര്‍ത്തു.

Scroll To Top