Saturday December 10, 2016
Latest Updates

വരുമാനമാര്‍ഗമായി പാറ്റ വളര്‍ത്തല്‍

വരുമാനമാര്‍ഗമായി പാറ്റ വളര്‍ത്തല്‍

കൂടുതല്‍ വരുമാനം നേടാന്‍ പാറ്റ വളര്‍ത്തല്‍. ഈ വാര്‍ത്ത കേട്ട് നെറ്റി ചുളിക്കണ്ട സംഗതി സത്യമാണ്. ചൈനയില്‍ നിന്നാണു ഈ വാര്‍ത്ത. ചൈനക്കാരിയായ യൂവാന്‍ മെസിയ എന്ന യുവതിയാണ് പാറ്റ വളര്‍ത്തല്‍ ഒരു വരുമാനമാര്‍ഗമായി എടുത്തിരിക്കുന്നത്.

ചൈനയില്‍ ചില മരുന്നുകള്‍ നിര്‍മ്മിക്കാന്‍ പാറ്റകള്‍ ആവശ്യമാണ്. ഈ സാധ്യത തിരിച്ചറിഞ്ഞാണ് യൂവാന്‍ പാറ്റ വളര്‍ത്തല്‍ ആരംഭിച്ചത്. ഫാര്‍മസി ജീവനക്കാരിയാണ് യൂവാന്‍. ജോലിയില്‍ നിന്നുള്ള അനുഭവ പരിചയത്തില്‍ നിന്നാണ് യൂവാന്‍ പാറ്റ വളര്‍ത്തലിന്റെ വ്യവസായ സാധ്യത തിരിച്ചറിഞ്ഞത്. ഇപ്പോള്‍ പതിനായിരത്തിലധികം പാറ്റകളെ യൂവാന്‍ വളര്‍ത്തുന്നുണ്ട്.

പ്രതിമാസം നൂറ് കിലോ പാറ്റകളെ വരെ മരുന്നു കമ്പനിക്ക് വില്‍ക്കാറുണ്ടെന്ന് യൂവാന്‍ പറഞ്ഞു. യൂവാന് ഇപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയാണ് പാറ്റ വളര്‍ത്തല്‍. പാറ്റകളെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം സൂര്യപ്രകാശത്തില്‍ വച്ച് ഉണക്കിയാണ് മരുന്ന് കമ്പനിക്ക് കൈമാറുന്നത്. പാറ്റ വളര്‍ത്തല്‍ കേന്ദ്രം കൂടുതല്‍ വിപുലമായ രീതിയില്‍ വളര്‍ത്തിയെടുക്കാനാണ് യൂവാന്റെ തീരുമാനം.

Scroll To Top