Friday December 09, 2016
Latest Updates

വരുന്നു ടാറ്റയുടെ ബോള്‍ട്ട് സ്‌പോര്‍ട്ട്

വരുന്നു ടാറ്റയുടെ ബോള്‍ട്ട് സ്‌പോര്‍ട്ട്

ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് വിഭാഗത്തിലുള്ള വാഹനമായ ബോള്‍ട്ടിന്റെ പുതിയ വേര്‍ഷന്‍ ബോള്‍ട്ട് സ്‌പോര്‍ട്ട് വിപണിയിലേക്കെത്തുന്നു. ജെനീവയിലെ മോട്ടോര്‍ ഷോയിലാണ് നിലവില്‍ വിപണിയിലുള്ള വാഹനത്തേക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷായ ബോള്‍ട്ട് സ്‌പോര്‍ട്ട് അവതരിപ്പിച്ചത്. പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള ഹാച്ച്ബാക്ക് വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാനാണു ടാറ്റ ഉദ്ദേശിക്കുന്നത്.

ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ എക്‌സോസ്റ്റ് പൈപ്പുകള്‍, സ്‌പോയിലര്‍ അങ്ങനെ രൂപഭംഗി കൂട്ടാന്‍ വേണ്ട ഘടകങ്ങള്‍ അവോളമുണ്ട് ബോള്‍ട്ട് സ്‌പോര്‍ട്ടില്‍.

1.2 ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ്, മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന് പരമാവധി 89 ബിഎച്ച്പി കരുത്തും 140 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. പരമാവധി 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണു കാറിലെ 1.3 ലീറ്റര്‍, ക്വാഡ്രജെറ്റ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്. ബോഷില്‍ നിന്നുള്ള ഒന്‍പതാം തലമുറ എബിഎസ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം മള്‍ട്ടി മോഡ് ഡ്രൈവ് ഫംഗിഷന്‍ സഹിതമാണു ബോള്‍ട്ടിന്റെ വരവ്.

എക്‌സ് ഇ, എക്‌സ് എം, എക്‌സ് എംഎസ്, എക്‌സ് ടി വകഭേദങ്ങളില്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളോടെ ബോള്‍ട്ട് ഇപ്പോള്‍ വില്‍പ്പനയ്ക്കുണ്ട്.

Scroll To Top