Sunday December 04, 2016
Latest Updates

വരദ്കര്‍ വീണ്ടും ജയിച്ചു :ബസ് ജീവനക്കാര്‍ സമരത്തിനെതിരെ വോട്ടു രേഖപ്പെടുത്തി

വരദ്കര്‍ വീണ്ടും ജയിച്ചു :ബസ് ജീവനക്കാര്‍ സമരത്തിനെതിരെ വോട്ടു രേഖപ്പെടുത്തി

ഡബ്ലിന്‍: വീണ്ടും ജയം വരദ്കര്‍ക്ക് .ഗതാഗത മന്ത്രി വരച്ച വരയില്‍ ഡബ്ലിന്‍ ബസ് ജീവനാക്കാര്‍ കീഴടങ്ങുന്ന കാഴ്ചയാണ് അയര്‍ലണ്ട് ഇന്നലെ കണ്ടത്.സ്വന്തം സമരത്തിനെതിരെ ജീവനക്കാര്‍ വോട്ടു ചെയ്തു കീഴടങ്ങി. രാജ്യ താത്പര്യം പരിഗണിച്ചു സമരത്തിനെതിരായി ജീവനക്കാര്‍ വോട്ടു ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.ഇതോടെ ചെലവ് ചുരുക്കല്‍ പദ്ധതിയുമായി ഡബ്ലിന്‍ ബസ് മുന്‍പോട്ടു പോകും എന്ന് ഉറപ്പായി

മറ്റൊരു പ്രതിഷേധസമരം ഉണ്ടാക്കുന്നതിന് എതിരായി ഡബ്ലിന്‍ ബസ്സ് ജീവനക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തി.അങ്ങനെ യാത്രക്കാര്‍ ഭയന്നിരുന്ന ഡബ്ലിന്‍ ബസ്സ് സമരം സിപ്റ്റു യൂനിയന്‍ അംഗങ്ങളായ െ്രെഡവര്‍മാരുടെ എതിര്‍പ്പില്‍ എരിഞ്ഞടങ്ങി.. സിപ്റ്റു അംഗങ്ങളായ ഡബ്ലിന്‍ ബസ് െ്രെഡവര്‍മാരാണ് സമരത്തെ എതിര്‍ത്തുകൊണ്ട് വോട്ട് രേഖപ്പെടുത്തിയത്.
1300ത്തോളം വരുന്ന െ്രെഡവര്‍മാരില്‍ 72ശതമാനം പേരും സമരത്തിനെ എതിര്‍ത്തുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ തീരുമാനമായ 11.7മില്ല്യണ്‍ യൂറോയുടെ ചെലവ് കുറയ്ക്കല്‍ പദ്ധതിയെ അംഗീകരിക്കാന്‍ സമിതിക്ക് തയ്യാറാവേണ്ടിയും വന്നു.
ഇതോടെ ഒരു വര്‍ഷത്തിനു മുകളിലായി കൊണ്ടുനടക്കുന്ന ഉടമ്പടികള്‍ക്കും അഞ്ചു തവണ നടത്തിയ ശ്രമങ്ങള്‍ക്കും ഒടുവില്‍ അവര്‍ കമ്പനിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. നവംബര്‍ 17 മുതല്‍ പദ്ധതി നടപ്പില്‍ വരുത്തിത്തുടങ്ങും.
എന്‍ബിആര്‍യുവില്‍ അംഗങ്ങളായിട്ടുള്ള 1200 െ്രെഡവര്‍മാരടക്കം മറ്റെല്ലാ വിഭാഗക്കാരും ഈ പദ്ധതിയെ മുന്‍പ് തന്നെ അംഗീകരിച്ചിട്ടുണ്ടായിരുന്നു.
സമരനടപടികള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് മുന്‍പ് നടത്തിയ വോട്ടെടുപ്പുകളില്‍ ചെലവ് ചുരുക്കല്‍ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് അവരുടെ സഹപ്രവര്‍ത്തകര്‍ തന്നെ തെളിയിച്ചിരുന്നുവെന്ന് സിപ്റ്റു ഓര്‍ഗനൈസര്‍ ജോണ്‍ മുര്‍ഫി പറഞ്ഞു.
പ്രായോഗികമായ തീരുമാനം തന്നെയാണ് ഒടുവില്‍ കൈക്കൊണ്ടതെന്നും മുര്‍ഫി കൂട്ടിച്ചേര്‍ത്തു.
സ്‌റ്റേറ്റ് ധനസഹായങ്ങള്‍ പരിമിതപ്പെടുത്തിയതാണ് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാനുള്ള ഇടവരുത്തിയതെന്നും റൂട്ടുകള്‍ സ്വകാര്യവല്‍കരിക്കാനുള്ള അഭിപ്രായം ജോലിക്കാരുടെ തൊഴില്‍ നിലവാരം കുറയ്ക്കുകയും തകര്‍ന്ന ഗതാഗത വ്യവസ്ഥ പൊതുജനങ്ങള്‍ക്കു നല്‍കാന്‍ കാരണമാവുകയുമായിരുന്നുവെന്നും മുര്‍ഫി പറഞ്ഞു.
സഹപ്രവര്‍ത്തകരുടെയും പൊതുജനത്തിന്റെയും പിന്തുണകൂടാതെ ഈ സമരം വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് സിപ്റ്റു ബസ്സ് െ്രെഡവര്‍മാരും അംഗീകരിക്കുകയായിരുന്നുവെന്ന് മൂര്‍ഫി കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെയും തൊഴിലാളികളുടെയും താല്‍പര്യമായാണ് ഈ വോട്ടെടുപ്പിനെ കണക്കാക്കേണ്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
ചെലവ് ചുരുക്കല്‍ പദ്ധതി അംഗീകരിക്കാതെ സര്‍ക്കാരിന് ഇത്തരത്തില്‍ നഷ്ടം വരുത്തിവയ്ക്കുന്ന കമ്പനികളും തൊഴിലാളികളും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് വരദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
െ്രെഡവര്‍മാരുടെ തീരുമാനത്തെ ഡബ്ലിന്‍ ബസ് അധികൃതരും സ്വാഗതം ചെയ്തു. വിലചുരുക്കലുകള്‍ക്ക് പദ്ധതികളില്‍ മാറ്റം വരുത്തുന്നതിനുമായി കമ്പനിയുടെ കൂടെ നിന്ന തൊഴിലാളികളെ കഴിഞ്ഞ ചില വര്‍ഷങ്ങളായി ബുദ്ധിമുട്ടിപ്പിക്കേണ്ടിവന്നതില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
അഞ്ചു വര്‍ഷം കൊണ്ട് 84 മില്ല്യണ്‍ യൂറോയാണ് കമ്പനിക്ക് നഷ്ടം വന്നിരിക്കുന്നത്. 65 മില്ല്യണ്‍ യൂറോ എന്നതില്‍ നിന്ന് 60.4 മില്ല്യണ്‍ യൂറോ എന്നാക്കി സര്‍ക്കാര്‍ ധനസഹായങ്ങള്‍ 2014ഓടുകൂടി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരിക്കുകയാണ്.
എന്നിരുന്നാലും തൊഴിലാളികളുടെ സഹായസഹകരണങ്ങളോടെ സേവനങ്ങളില്‍ പുരോഗമനപരമായ പല നിലപാടുകളും കമ്പനി കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇത്തരം മാര്‍ഗങ്ങളിലൂടെ കമ്പനി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നവംബര്‍ 17മുതല്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നുമാണ് കമ്പനി അധികൃതര്‍ അറിയിക്കുന്നത്.

Scroll To Top