Saturday December 03, 2016
Latest Updates

വയറ്റില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുവന്ന 1.5 കിലോ കഞ്ചാവ് ,ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പിടികൂടി

വയറ്റില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുവന്ന 1.5 കിലോ കഞ്ചാവ് ,ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പിടികൂടി

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വച്ചു നടത്തിയ തിരച്ചിലില്‍ വയറ്റിനുള്ളില്‍ ഒളിപ്പിച്ച 1.3 കിലോ കഞ്ചാവുമായി സ്പാനിഷ് പൗരന്‍ പിടിയിലായി. റവന്യൂ കസ്റ്റംസ് സര്‍വ്വീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. സ്പാനിഷുകാരന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത കഞ്ചാവിന് 7,800 യൂറോയോളം വിലവരും.

സ്‌പെയിനിലെ സെവില്ലയില്‍ നിന്നും വന്ന 38കാരനാണ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായിരിക്കുന്നത്.
ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പക്കല്‍ കഞ്ചാവുപോലുള്ള എന്തോ ഇയാളുടെ വയറ്റിനുള്ളില്‍ ഉണ്ടെന്ന് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. തുടര്‍ന്നാണ് ഇയാളുടെ ഉള്ളില്‍ മയക്കുമരുന്നുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.ഉറകളിലാക്കിയ കഞ്ചാവ് ഇയാള്‍ വിഴുങ്ങി വയറ്റില്‍ ഒളിപ്പിക്കുകയായിരുന്നത്രേ

കസ്റ്റഡിയില്‍ ഇരിക്കെ തന്നെ സ്‌പെഷല്‍ ഡ്രഗ് ടോയ്‌ലറ്റ് സൗകര്യം ഒരുക്കിക്കൊടുത്താണ് കഞ്ചാവ് പുറത്തെടുത്തത്. ഇയാളെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് സ്‌റ്റേഷനിലെ ഗാര്‍ഡയ്ക്ക് കൈമാറിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. മരുന്നുകളുടെ രൂപത്തിലാണ് കഞ്ചാവ് ഇയാള്‍ വിഴുങ്ങിയത്. 133 ഉറമരുന്നുകള്‍ ഇയാളുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്.
ഇയാളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍.

Scroll To Top